Advertisment

പാഞ്ചജന്യം ഭാരതം സംസ്ഥാന പ്രതിനിധി സമ്മേളനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്തു

New Update

publive-image

Advertisment

കോഴിക്കോട്: മലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ്റെ ജന്മഭൂമിയായ തിരൂരിൽ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും കേരളത്തിലെ മുഴുവൻ ദേവസ്വം ബോർഡുകളും തങ്ങൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ സനാതന ധർമ്മ പാഠശാലകൾ ആരംഭിക്കണമെന്നും ദേശീയ സാംസ്കാരിക പ്രസ്ഥാനമായ പാഞ്ചജന്യം ഭാരതം സംസ്ഥാന കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോഴിക്കോട് ശ്രീ സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ വെച്ച് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉൽഘാടനം ചെയ്തു. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ദേശീയ അദ്ധ്യക്ഷ പ്രൊഫ. ജി. ശോഭാറാണി സംഘടനാ സന്ദേശം നൽകി.

ദേശീയ കോർ കമ്മറ്റി അംഗം എം.കെ.ശശിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.രാജേന്ദ്രൻ, ഇ.പി. ജ്യോതി, രമേഷ് കാക്കൂർ, എന്നിവർ പ്രസംഗിച്ചു. എ. രാഘവൻ എഴുതി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൻ്റെ പ്രകാശനം ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു.

യോഗത്തിൽ വെച്ച് സംസ്ഥാന ഭാരവാഹികളായി പ്രസിഡൻ്റ്: സുധീഷ് കേശവപുരി - കോഴിക്കോട്. സെക്രട്ടറി: ശ്രീകുമാർ ഇരുപ്പക്കാട്ട് - പത്തനംതിട്ട. വൈ. പ്രസിഡൻ്റുമാർ: ഹരി കൃഷ്ണൻ നമ്പൂതിരി - കണ്ണൂർ, ആർ.വി. സന്തോഷ് - കൊല്ലം, അഡ്വ.ഗോപി കൊച്ചുരാമൻ - തിരുവനന്തപുരം, പ്രൊഫ. ശശിധരൻ -പാലക്കാട്. ജോ. സെക്രട്ടറിമാർ: ബിബിൻഷാൻ.കെ.എസ് - കോട്ടയം, സുരേഷ് ബാബു - വടകര, അജിത് - പൊൻകുന്നം, പത്മിനി ടീച്ചർ - പാലക്കാട്ട്. കമ്മറ്റി അംഗങ്ങൾ: കെ.പ്രസന്നകുമാർ - ആറന്മുള, അർജൂൻ - പത്തനംതിട്ട, ആത്മജവർമ്മ തമ്പുരാൻ - കോട്ടയം, രാജഗോപാൽ - ചേർത്തല, സുജാതകമാരി - തിരുവല്ല, സത്യഭാമ ടീച്ചർ - മാവേലിക്കര, പത്മജ - പാലക്കാട്, അശോകൻ - പത്തനംതിട്ട, കെ.ആർ.സോമരാജൻ - കോഴഞ്ചേരി, രഘുനാഥ് - അടൂർ. എ.എം.ഭക്തവത്സലൻ - മലപ്പുറം. ഉപദേശക സമിതി: ജി.കെ.പിള്ള - പാലക്കാട്ട്, ഉണ്ണിരാജാ ഐ.പി.എസ് (റിട്ട.), ഡോ.കെ.കെ.മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു.

Advertisment