Advertisment

കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ കിണറ്റിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. വീടിനോട് ചേർന്നുള്ള കിണറ്റിലാണ് കുട്ടി വീണത്.

പെരിങ്ങൊളം കേരങ്ങാട്ട് താഴം നിസാമുദ്ദീന്റെയും റസീനയുടേയും മകനായ മുഹമ്മദ് നിജാസാണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന നിജാസ് സമീപത്തെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. പെരിങ്ങൊളം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച നിജാസ്.

Advertisment