Advertisment

കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് : വിദ്യാർത്ഥിക്ക് ദാരൂണാന്ത്യം

New Update

publive-image

Advertisment

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് വിദ്യാർത്ഥി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്. ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരിക്കേറ്റത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment