Advertisment

തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം തുടങ്ങി;ആലപ്പുഴയും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

New Update

publive-image

Advertisment

തിരുവനന്തപുരം: കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി. തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം തുടങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്.

ആലപ്പുഴയും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും.

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Advertisment