Advertisment

നികുതി വെട്ടിപ്പ് കേസില്‍ നടന്‍ സുരേഷ്ഗോപി എം പിക്കെതിരായ സര്‍ക്കാര്‍ നീക്കം പാളുന്നു. അറസ്റ്റ് സാധ്യത മങ്ങി

New Update

കോഴിക്കോട്:  പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ടാക്സ് വെട്ടിച്ചെന്ന കേസില്‍ ബി ജെ പി നേതാവും രാജ്യസഭാംഗവുമായ സിനിമാതാരം സുരേഷ് ഗോപിയ്ക്കെതിരെയുള്ള പോലീസ് നീക്കം പാളുന്നു. നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം നടക്കില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.

Advertisment

publive-image

പോണ്ടിച്ചേരിയില്‍ സ്വന്തമായി ഭൂമിയുള്ള സുരേഷ് ഗോപി കൃഷി ആവശ്യത്തിനായി അവിടെ വീട് വാടകയ്ക്കെടുത്ത് താമസിച്ചതിന്റെ രേഖകള്‍ ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരാക്കിയിട്ടുണ്ട്. ഭൂമിയുടെ രേഖകളും ഹാജരാക്കിയിട്ടുണ്ട്.

അതേസമയം, സുരേഷ് ഗോപി ഹാജരാക്കിയ രേഖകളുടെ കാര്യത്തില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്നലെ നടന്ന രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ഐജി എസ് ശ്രീജിത്ത് സുരേഷ് ഗോപിയില്‍ നിന്നും വ്യക്തത വരുത്തുന്ന തെളിവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2010 ലും പിന്നീട് രണ്ടു വര്‍ഷം മുമ്പ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴുമായിരുന്നു സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടു കാറുകള്‍ സ്വന്തമാക്കിയത്. ഈ സമയത്ത് സുരേഷ് ഗോപിക്ക് ഇവിടെ സ്വത്ത് ഉണ്ടായിരുന്നു. എന്നാല്‍ വാടകച്ചീട്ട് ഹാജരാക്കിയത് 2014 ല്‍ എഴുതിയതാണ്.

2010 ല്‍ ഒരു കാര്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തെന്നിരിക്കെ ഈ കാലയളവിലെ വാടകച്ചീട്ടിന്റെ കോപ്പി അദ്ദേഹത്തിന് ഹാജരാക്കേണ്ടി വരും. അത് സാധിക്കാതെ വന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രണ്ടു കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങുക വഴി സര്‍ക്കാരിന് 35 ലക്ഷം രൂപയുടെ നികുതി വരുമാന നഷ്ടം ഉണ്ടായെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപം.

സമാന സംഭവത്തില്‍ യുവനടന്‍ ഫഹദ് ഫാസിലിനെതിരെയും നടി അമലാ പോളിനെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.

bjp suresh gopi amala fahad
Advertisment