Advertisment

ബാക്കി വന്ന ഭക്ഷണം പാഴ്‌സൽ നൽകുന്നതിനൊപ്പം ബിരിയാണി കൂടി സൗജന്യമായി നൽകണമെന്നതിനെ ചൊല്ലി തർക്കം; തൊടുപുഴയിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് നേരെ മർദ്ദനം

New Update

publive-image

Advertisment

തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് മർദ്ദനം. ആസ്സാം സ്വദേശി നൂർ ഷഹീനാണ് മർദ്ദനമേറ്റത്. മങ്ങാട്ടുകവലയിലെ ഹോട്ടൽ ജീവനക്കാരനാണ് മർദ്ദനമേറ്റ നൂർ ഷഹീൻ. ഹോട്ടലിൽ ഭക്ഷണം പാഴ്‌സൽ നൽകുന്നതിലെ തർക്കമാണ് മർദ്ദനത്തിലെത്തിയത്.

ഭക്ഷണം കഴിക്കാനെത്തിയവരാണ് മർദ്ദിച്ചത്. മൂന്നംഗസംഘം നൂർ ഷഹീനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂന്ന് പേരടങ്ങിയ സംഘം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.

കഴിച്ച ശേഷം ബാക്കി വന്ന ഭക്ഷണം പാഴ്‌സൽ ചെയ്യാൻ ഇവർ ആവശ്യപ്പെട്ടു. ഇതോടൊപ്പം ഒരു ബിരിയാണി കൂടി സൗജന്യമായി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതായി ഹോട്ടൽ ഉടമ പറയുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ തൊഴിലാളി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മർദ്ദിച്ചവരുടെ ഭീഷണിയെ തുടർന്ന് പരാതി പിൻവലിച്ചതായാണ് വിവരം

NEWS
Advertisment