Advertisment

ബംഗാൾ സ്വദേശിയുടെ പണം മോഷ്ടിച്ച് മുങ്ങി, ഇതര സംസ്ഥാന തൊഴിലാളി വിമാനത്താവളത്തിൽ പിടിയിൽ

New Update

ചാരുംമൂട്  : വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി സോവൻ മർമ്മാക്കറെ (24) യാണ് നൂറനാട് സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

കഴിഞ്ഞ 19 നായിരുന്നു മോഷണം. ആദിക്കാട്ടുകുളങ്ങരയിലുള്ള അജിഖാന്റെ തടിമില്ലിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി സമദുൽ ഹക്ക് താമസ സ്ഥലത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 55000 രൂപയാണ് മോഷണം പോയത്.

പ്രതി ഇവിടെ ജോലി അന്വഷിച്ചെത്തിയതായിരുന്നു. പണം മോഷണം പോയതു മുതൽ പ്രതിയെയും കാണാതെ വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് റെയിൽവെ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തുകയും നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് നിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

Advertisment