Advertisment

ജനകീയാസൂത്രണ രജതജൂബിലി; സ്ത്രീത്വത്തിന്റെ കൂടി ആഘോഷം - മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ജനകീയാസൂത്രണം രജതജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആഗസ്ത് 17ന് സംഘടിപ്പിക്കുന്ന രജതജൂബിലി ഉദ്ഘാടന പരിപാടികളില്‍ സ്ത്രീപങ്കാളിത്തം ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജനപ്രതിനിധികളായവരെയും ഉദ്യോഗസ്ഥ തലങ്ങളിലുള്ളവരെയും കാര്‍ഷിക, പരമ്പരാഗത മേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീത്വങ്ങളെയും കലാകാരികളെയും സാഹിത്യകാരികളെയും അധ്യാപികമാരെയും അംഗനവാടി കുടുംബശ്രീ പ്രവര്‍ത്തകരെയും ആരോഗ്യമേഖലയിലും ശുചീകരണ മേഖലയിലും പ്രവര്‍ത്തിക്കുന്നവരെയും ആശാവര്‍ക്കര്‍മാരെയും തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സ്ത്രീത്വങ്ങളുടെ ആഘോഷം കൂടിയായി ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തെ മാറ്റും. ജനകീയാസൂത്രണത്തിന്റെ സമാന്തരമായി കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 23 വര്‍ഷം തികയുന്ന സന്ദര്‍ഭം കൂടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി,

അധികാരവികേന്ദ്രീകരണ പ്രക്രിയ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്ന സമൂഹത്തില്‍ സ്ത്രീശാക്തീകരണവും തുല്യതയും നടപ്പിലാകും. അതുകൊണ്ട് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നാള്‍വഴികള്‍ സ്ത്രീ പദവി ഉയര്‍ത്തിയ കാലഘട്ടം കൂടിയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.

mv govindan master
Advertisment