Advertisment

ജോസ് കെ മാണിയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്നത് പതിവാക്കി കുരുക്കിലായ ഫേസ്ബുക്ക് പേജിന്‍റെ ഉടമയ്ക്ക് ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. പ്രതിക്കു വേണ്ടി തിരുവോണ നാളില്‍ ഉണ്ണാവ്രത സമരം നടത്തിയ മാണി സി കാപ്പന്‍ എംഎല്‍എ വെട്ടിലാകുന്നു !

New Update

publive-image

Advertisment

പാലാ: സാമൂഹ്യ മാധ്യമങ്ങള്‍ വഴി കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണിയേയും കുടുംബത്തെയും കേരള കോണ്‍ഗ്രസ് നേതാക്കളെയും അപമാനിച്ചതു സംബന്ധിച്ച കേസില്‍ കോണ്‍ഗ്രസ് അനുഭാവി പാലാ സ്വദേശി സഞ്ജയ് സഖറിയാസിന്‍റെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ കോടതി തള്ളി. പാലാക്കാരന്‍ ചേട്ടന്‍ എന്ന ഫേസ്ബുക്ക് പേജ് വഴി നിരന്തരം ജോസ് കെ മാണി, തോമസ് ചാഴിക്കാടന്‍ എംപി എന്നിവരെയും കുടുംബാംഗങ്ങളെയും അവഹേളിക്കുകയും അപവാദ പ്രചരണങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തിലാണ് ഇയാള്‍ക്കെതിരെ കേസ്.

സഞ്ജയ് സഖറിയാസിനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് മാണി സി കാപ്പന്‍ എംഎല്‍എ തിരുവോണ ദിവസം ഉച്ചയ്ക്ക് പാലായില്‍ ഉണ്ണാവ്രത സമരം നടത്തിയതോടെയാണ് കേസിന് മാധ്യമ ശ്രദ്ധ ലഭിച്ചത്. എന്നാല്‍ എംഎല്‍എയുടെ നിലപാട് ശരിയായിരുന്നില്ലെന്ന് തെളിയിക്കുന്നതാണ് പ്രതിയുടെ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതിയുടെ ഉത്തരവ്. ഇതോടെ അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ് പ്രതിക്കു മുമ്പിലുള്ള അടുത്ത മാര്‍ഗം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജോസ് കെ മാണിയെ ഇകഴ്ത്തി കാണിക്കാന്‍ നൂറുകണക്കിന് ഫേസ്ബുക്ക് പേജുകള്‍ വഴി വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ഒടുവില്‍ പാലായില്‍ ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പതനത്തിനും ഇത് കാരണമായി. ഈ സാഹചര്യത്തിലാണ് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായത്.

jose k mani
Advertisment