പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തുറന്നുവിട്ട നർക്കോട്ടിക് ജിഹാദ് വിവാദം അവസാനിക്കുന്നില്ല ! ബിഷപ്പിൻ്റെ പ്രസ്താവന വിശ്വാസികള്‍ക്കിടയില്‍നിന്നും നിരന്തരം വരുന്ന പരാതികൾ കണ്ടു മടുത്തത്തിന് പിന്നാലെ ! ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമെങ്കിലും പറയേണ്ട വേദി ഇതായിരുന്നില്ലെന്ന് വിമര്‍ശനം. മുസ്ലിം സമുദായത്തിലെ 'ചിലർ ' മാത്രം ചെയ്യുന്ന പ്രവർത്തിക്ക് ആ സമുദായത്തെ മൊത്തം കുറ്റം പറയുന്നത് ശരിയോ എന്നും ചോദ്യം ! വിഷയത്തിൽ മുതലെടുപ്പുമായി ചാനലുകളും രംഗത്ത്. 'നർക്കോട്ടിക് ജിഹാദി'ലെ തുടർചലനങ്ങൾ ഇനിയെന്താകും

New Update

publive-image

Advertisment

കോട്ടയം: 'നർക്കോട്ടിക് ജിഹാദെ'ന്ന പുതിയ വിവാദത്തിന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് തിരികൊളുത്തിയതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഒരു വശത്തും മറുവശത്ത് ബിഷപ്പിന് പിന്തുണ നൽകിയും രണ്ടു ചേരിയായി തിരിഞ്ഞു കഴിഞ്ഞു.

ബിഷപ്പ് പറഞ്ഞതിൻ്റെ വീഡിയോ അടക്കം നൽകി ചാനലുകളും തങ്ങളുടെ പങ്ക് ഈ വിഷയത്തിൽ ഉറപ്പിച്ചു. വരുന്ന മണിക്കൂറുകളിൽ അന്തിചർച്ചയും പല ചാനലുകളും ഈ വിഷയത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

സത്യത്തിൽ 'നർക്കോട്ടിക് ജിഹാദ്' ഉണ്ടെന്ന നിലപാടിലേക്ക് പാലാ രൂപതാധ്യക്ഷനെ എത്തിച്ചത് ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം തന്നെയാണ്.

'ലവ് ജിഹാദ്' എന്നതു പോലെ തന്നെ നാർക്കോട്ടിക് ജിഹാദിനെ കുറിച്ചും ജാഗ്രത വേണമെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്. എന്നാൽ പദവികളില്‍ ഇരിക്കുന്നവര്‍ എല്ലാ കാര്യങ്ങളും എല്ലായിടത്തും തുറന്നു പറയാന്‍ പാടില്ലെന്ന അടിസ്ഥാന തത്വം ബിഷപ്പ് മറന്നു എന്നതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

ലവ് ജിഹാദും നർക്കോട്ടിക് ജിഹാദും ഹലാൽ ജിഹാദുമൊക്കെ സമൂഹത്തിൽ കാണുമെന്ന കാര്യത്തിൽ തർക്കത്തിനിടയില്ല. പക്ഷേ അതെല്ലാം ചെയ്യുന്നത് മുസ്ലിം സമൂഹമാണെന്ന പൊതു വിലയിരുത്തലിലാണ് പ്രശ്നം. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നവരിൽ ചിലർ മുസ്ലിം സമുദായ അംഗങ്ങളാണ് എന്നു മാത്രം .

ചില തീവ്ര സംഘടനകളിൽപ്പെട്ടവരും ഇതിനു പ്രോത്സാഹനം നൽകാറുണ്ട്. എന്നാൽ മുസ്ലിം സമുദായം ഒരുകാലത്തും ഇതിനെ പിന്തുണച്ചിട്ടില്ല. ഒരു സമുദായത്തിലെ തലത്തിരിഞ്ഞ ന്യുനപക്ഷം ചെയ്യുന്നതിന് അവിടെയുള്ള എല്ലാവരും ശിക്ഷിക്കപ്പെടാൻ പാടില്ലെന്നതാണ് വിമര്‍ശനങ്ങളുടെ കാതല്‍.

publive-image

നിരവധി മുസ്ലിം സമുദായ സംഘടനകൾ ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഒരർത്ഥത്തിൽ അതു ശരിയാണ് താനും. എന്നാൽ ബിഷപ്പിനെ കൊണ്ട് ഇതു പറയിപ്പിച്ചത് സ്വന്തം രൂപതയിലെ ചില അനുഭവങ്ങൾ തന്നെയാണ്.

പാലാ രൂപതയിലെ ചില മേഖലകളിൽ പലതരത്തിലും രൂപതാംഗങ്ങളായ യുവാക്കൾക്കു ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതാകും ബിഷപ്പിനെ ചൊടിപ്പിച്ചത്. സ്വഭാവികമാരും കൂടുതൽ രൂപതാംഗങ്ങൾ വന്ന ഒരു ചടങ്ങിൽ ബിഷപ്പ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞു.

പക്ഷേ ഈ വീഡിയോ മുഖ്യധാര മാധ്യമങ്ങളിലൂടെയടക്കം പ്രചരിച്ചതോടെയാണ് വിവാദമായി മാറിയത് . രണ്ടു സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമായി ഇതു മാറുന്നത് കത്തോലിക്കാ സഭയ്ക്കും ഗുണമല്ല. സഭയുടെ സ്വഭാവത്തിന് വിരുദ്ധമായി ബിഷപ്പും പ്രവർത്തിക്കുന്നത് ശരിയല്ല.

ആളും തരവും സദസും അറിഞ്ഞേ വിവേകമുള്ളവർ സംസാരിക്കാവു എന്നത് ബിഷപ്പിനെ വിമര്‍ശകര്‍ ഓർമ്മിപ്പിക്കുന്നു. എല്ലാ സത്യവും എല്ലാ സദസിലും പറയാൻ പാടില്ലെന്ന കാര്യം നേതൃത്വസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തിരിച്ചറിയണം. സംഘർഷങ്ങളുണ്ടാകാതെ നോക്കേണ്ടത് എല്ലാ മത നേതാക്കളുടെയും കടമയാണെന്ന ഓര്‍മ്മപ്പെടുത്തലും ഈ വിവാദത്തില്‍ ഉയരുന്നുണ്ട്.

Advertisment