Advertisment

കെഎം മാണിയുടെ വീടില്ലാത്ത പാലായെ വീണ്ടും ചാനല്‍പടയുടെ താവളമാക്കി 'നര്‍ക്കോട്ടിക് ജിഹാദ് ' വിവാദം ! പാലാ ബിഷപ്പിന്റെ പ്രസംഗത്തിനു പിന്നാലെ ചാനല്‍ ക്യാമറയും മൈക്കും ഒബി വാനും ബിഷപ്പ് ഹൗസിനു മുന്നിലെ സ്ഥിരം കാഴ്ച ! പ്രതിഷേധവും സംരക്ഷണവുമൊക്കെയായി ചാനലുകാര്‍ക്ക് എന്നും 'വിഭവം' റെഡി. പാലായിലെ കഴിഞ്ഞ മൂന്നു ദിവസത്തെ കാഴ്ചകള്‍ ഇങ്ങനെ !

New Update

publive-image

Advertisment

കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് പാലാ എന്നുമൊരു ശ്രദ്ധാകേന്ദ്രമായിരുന്നു. ചാനലുകളുടെ ഒബി വാനും ക്യാമറും മൈക്കുമായി മാധ്യമപ്രവര്‍ത്തകരും പാലായിലൂടെ തലങ്ങും വിലങ്ങും നടക്കുന്നതും പതിവ് കാഴ്ചയായിരുന്നു. തെരഞ്ഞെടുപ്പ് അല്ലാത്ത കാലത്ത് എന്നും കരിങ്ങോഴയ്ക്കല്‍ തറവാടും കെഎം മാണിയും വാര്‍ത്താ വിഭവമായി എന്നും നിറഞ്ഞിരുന്നു.

പക്ഷേ കെഎം മാണി മരിച്ചതോടെ കോട്ടയത്തുനിന്നും ചാനലുകാരുടെ വരവ് പാലായ്ക്ക് കുറഞ്ഞിരുന്നു. എങ്കിലും ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായതോടെ കരിങ്ങോഴയ്ക്കല്‍ വീട് വീണ്ടും ചാനലുകാരുടെ ഫോക്കസിലുണ്ട്.

എന്നാല്‍ ആ വീട്ടിലേയ്ക്ക് മാത്രമുള്ള പതിവ് ഫോക്കസ് ഇപ്പോള്‍ മാറിയിരിക്കുകയാണ് . എല്ലാ മുഖ്യധാരാ ചാനലുകളുടെയും ഒരു യൂണിറ്റ് ഇപ്പോള്‍ സ്ഥിരം പാലായ്ക്ക് പോരുകയാണ്, കഴിഞ്ഞ മൂന്നു ദിവസമായി. അത് മാണിസാറിന്‍റെ വീട്ടിലേയ്ക്കല്ല, ബിഷപ്പ് ഹൌസിന് മുന്നിലേയ്ക്ക് ആണെന്ന് മാത്രം.

പാലാ ബിഷപ്പ് ഹൗസിനു മുന്നിലാണ് പല ചാനലുകളുടെയും ഓബി വാനുകള്‍ നിരന്നു കിടക്കുന്നത്. ലൈവ് റിപ്പോര്‍ട്ടിങും മാര്‍ച്ചും പ്രതിഷേധവും തത്സമയവുമൊക്കെയായി പാലാ വീണ്ടും സജീവം. പാലാ ബിഷപ്പിന്റെ കുറവിലങ്ങാട് പ്രസംഗം തന്നെയാണ് ഇതിനെല്ലാം കാരണം.

എട്ടുനോമ്പിനോട് അനുബന്ധിച്ച് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം നടത്തിയത്. പരമാര്‍ശം വിവാദമായതോടെ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായെത്തി. വിശ്വാസികള്‍ തിരിച്ചും പ്രതിഷേധിച്ചതോടെ പാലാ ഒരു സംഘര്‍ഷ ഭൂമിയാകുമോയെന്ന സംശയവും ഉണര്‍ന്നു.

എന്നാല്‍ പാലാക്കാര്‍ സംയമനം പാലിച്ചതോടെ എല്ലാ പ്രതിഷേധത്തിനും പരിധിയുണ്ടായി. എന്തായാലും പാലാ വീണ്ടും മാധ്യമങ്ങളുടെ താവളമായി. കേരളത്തിലെ എല്ലാ കണ്ണുകളും പാലായിലേക്ക് ഉറ്റു നോക്കുകയുമാണ്.

narcotic jihad
Advertisment