Advertisment

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നു

New Update

publive-image

Advertisment

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയുടെ ഒരു വര്‍ഷം നീണ്ട പരിപാടികള്‍ക്ക് നാളെ (17 വെള്ളി) സമാപനം. ഇതിനോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള 'ദ അണ്‍നോണ്‍ വാരിയര്‍' എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്യുന്നു.

ഉച്ചയ്ക്ക് രണ്ടിന് ഹോട്ടല്‍ ഹൈസിന്തില്‍ വച്ച് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് മക്ബുല്‍ റഹ്‌മാന്‍ സംവിധാനം ചെയ്ത 'ദ അണ്‍നോണ്‍ വാരിയര്‍' എന്ന ഡോക്യുമെന്ററി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ റിലീസ് ചെയ്യും.

മലയാളം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ 17നാണ് സുവര്‍ണ ജൂബിലിക്കു തുടക്കമിട്ടത്.

oommen chandy
Advertisment