Advertisment

സെപ്തംബർ 27 ന് കർഷക സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കുക - എഫ്ഐടിയു

New Update

publive-image

Advertisment

തിരുവനന്തപുരം: സെപ്തംബർ 27 ന് കർഷക സംഘടനകളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന ഭാരത് ബന്ദിൽ എഫ്ഐടിയു പങ്കെടുക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

വംശീയ അജണ്ടകളും, കോർപറേറ്റ് അനുകൂല അജണ്ടകളും നിയമങ്ങളും മാത്രം നടപ്പാക്കുന്ന സർക്കാറായി മോദീ സർക്കാരിന്റെ ഭരണകാലഘട്ടം മാറിയിരിക്കുകയാണ്. സ്വാതന്ത്ര സമര കാലത്തിന് ശേഷം ഏറ്റവും കൂടുതൽ ജനവിഭാഗങ്ങൾ ഒരു സർക്കാരിൻ്റെ വിവിധ നിയമ നിർമാണത്തിനെതിരെ ശക്തമായി തെരുവിലിറങ്ങേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യത്തിൽ അടിസ്ഥാന ജനവിഭാഗങ്ങളുടെ സമര തുടർച്ചയാണ് സെപ്തംബർ 27 - നു രാജ്യത്തെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും നടത്തുന്ന ഭാരത് ബന്ദ്.

കോർപറേറ്റുകൾക്കുവേണ്ടി രൂപീകരിച്ച കാർഷിക ബില്ലുകൾ പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന നിർത്തിവെയ്ക്കുക തുടങ്ങി തൊഴിലാളി - കർഷക - ജനദ്രോഹ നടപടികൾക്കെതിരെ നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എഫ്.ഐ.ടി.യു സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്തു.

fitu
Advertisment