Advertisment

ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു... ആദ്യ ബ്രാഞ്ച് കൊച്ചിയില്‍

New Update

publive-image

Advertisment

കൊച്ചി: ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡിന്റെ ('ഉത്കര്‍ഷ് എസ്എഫ്ബിഎല്‍' അല്ലെങ്കില്‍ 'ബാങ്ക്') കേരളത്തിലെ ആദ്യ ബ്രാഞ്ച് കൊച്ചിയില്‍ ആരംഭിക്കുന്നു. രാജ്യത്ത് 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 201 ജില്ലകളില്‍ നിലവില്‍ ബാങ്കിന് 600 ബ്രാഞ്ചുകളുണ്ട്.

കൊച്ചിയില്‍ പാലാരിവട്ടത്ത് ഉള്ളവര്‍ക്ക് ഇനി ബാങ്കിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാകും. സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട്, ഫിക്‌സഡ് ഡെപോസിറ്റ്, റിക്കറിങ് ഡെപോസിറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

കൊച്ചി നഗരത്തിലേക്ക് ചുവടുവയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും സംസ്ഥാനത്തിന്റെ വ്യാപാര,വാണിജ്യ വളര്‍ച്ചയില്‍ നഗരത്തിന് നിര്‍ണായക പങ്കുണ്ടെന്നും വിവിധ ബിസിനസുകള്‍ക്കായി ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബിസിനസുകള്‍ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്നും പാലാരിവട്ടം പ്രധാനപ്പെട്ട ഒരു ബിസിനസ് കേന്ദ്രമാണെന്നും ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടെ പ്രദേശ വാസികള്‍ക്കും സംരംഭകര്‍ക്കും മെച്ചപ്പെട്ട ധനകാര്യ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുമെന്നും നഗരത്തിലെ സാന്നിദ്ധ്യം വിപുലമാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ഉത്കര്‍ഷ് എസ്എഫ്ബിഎല്‍ എംഡിയും സിഇഒയുമായ ഗോവിന്ദ് സിങ് പറഞ്ഞു.

സേവിങ്‌സ്, കറന്റ്, ഫിക്‌സഡ് ഡെപോസിറ്റ്, റിക്കറിങ് ഡെപോസിറ്റ് തുടങ്ങിയ അക്കൗണ്ടുകളും ഹൗസിങ്, ബിസിനസ് വായ്പാ ഉല്‍പ്പന്നങ്ങളും വസ്തു ഈടില്‍ വായ്പയും ലഭ്യമാണ്. ബ്രാഞ്ചിന്റെ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റല്‍ ബാങ്കിങ് ശേഷിയും എടിഎം നെറ്റ്‌വര്‍ക്കും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

വിവിധ ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്നത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് പാലാരിവട്ടം ബ്രാഞ്ചിന്റെ അവതരണം. വായ്പകള്‍, മൈക്രോ ബാങ്കിങ് വായ്പകള്‍ (ജെഎല്‍ജി വായ്പകള്‍), എംഎസ്എംഇ വായ്പകള്‍, ഹൗസിങ് വായ്പകള്‍, വസ്തുവിന്റെ ഈടിലുള്ള വായ്പകള്‍, വാണീജ്യ വാഹന വായ്പകള്‍, നിര്‍മാണി ഉപകരണ വായ്പകള്‍, ടൂവീലര്‍ വായ്പകള്‍ തുടങ്ങിയവയെല്ലാം ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.

ബാങ്കിങ് ഔട്ട്‌ലെറ്റുകള്‍, എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ടാബ് ബാങ്കിങ്, കോള്‍ സെന്റര്‍ തുടങ്ങിയ ചാനലുകളിലൂടെയെല്ലാം ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകും.

പുതിയ വിപണികളലേക്കും പ്രദേശങ്ങളിലേക്കും ബാങ്ക് വികസിക്കുന്നതോടെ ഉപഭോക്തൃ അടിത്തറയും വികസിക്കും. ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ ടാബ് കേന്ദ്രീകരിച്ചുള്ള അപേക്ഷയില്‍ 'ഡിജി ഓണ്‍-ബോര്‍ഡിങ്'ലൂടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യവുമുണ്ട്.

Advertisment