Advertisment

ചാനല്‍ പരിപാടിക്കിടെ പുരാവസ്തു തട്ടിപ്പുകാരന്റെ 'പിആര്‍ വര്‍ക്ക്' നടത്തിയ ഗായകന്‍ എംജി ശ്രീകുമാറിനേയും മോന്‍സണ്‍ പറ്റിച്ചു ! തന്റെ പേര് ചാനലില്‍ പറയാന്‍ മോന്‍സണ്‍ എംജി ശ്രീകുമാറിന് നല്‍കിയത് ബ്ലാക്ക് ഡയമണ്ട് മോതിരവും കോറം വാച്ചും ! ലക്ഷങ്ങള്‍ വിലയുള്ള വസ്തുക്കള്‍ തനിക്ക് നല്‍കിയത് പ്രിയ സുഹൃത്ത് ഡോ. മോന്‍സനെന്ന് എംജി ശ്രീകുമാറിന്റെ പുകഴ്ത്തല്‍. അന്നു സത്യമറിയാതെയാണെങ്കിലും മോതിരം ഏതു ഗ്രാനൈറ്റ് കടയില്‍ നിന്നും വാങ്ങിയതെന്നു ചോദിച്ച് രമേഷ് പിഷാരടിയും ! സിനിമാ ബന്ധം മുതലെടുത്ത് മോന്‍സണ്‍ നടത്തിയതെല്ലാം തട്ടിപ്പ്. താന്‍ നടത്തിയ പള്ളിപ്പെരുന്നാളിനു പ്രമുഖ ഗായകന്റെ ഗാനമേള നടത്തിയെങ്കിലും പണം നല്‍കിയില്ലത്രെ !

New Update

publive-image

Advertisment

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ ഗായകന്‍ എംജി ശ്രീകുമാറിനെയും പറ്റിച്ചുവെന്ന് സൂചന. ബ്ലാക്ക് ഡയമണ്ട് മോതിരം, കോറം വാച്ച്, ഷര്‍ട്ട് തുടങ്ങിയവ നല്‍കിയാണ് എംജി ശ്രീകുമാറിനെ മോന്‍സണ്‍ പറ്റിച്ചത്. മോന്‍സന്റെ പേര് ചാനലൂടെ പറയിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനായിരുന്നു മോന്‍സണ്‍ എം ജി ശ്രീകുമാറിന് ഇവ നല്‍കിയത്.

നാളുകള്‍ക്ക് മുമ്പ് ഫ്‌ലവേഴ്‌സ് ചാനലിലെ ടോപ്പ് സിങ്ങര്‍ പരിപാടിയ്ക്ക് ഇടയിലാണ് എംജി ശ്രീകുമാര്‍ മോന്‍സണ്‍ കാവുങ്കലിന് വേണ്ടി പിആര്‍ നടത്തിയത്. തന്റെ കയ്യിലെ മോതിരം ഉയര്‍ത്തി തന്റെ സുഹൃത്തായ ഡോ. മോന്‍സണ്‍ നല്‍കിയ മോതിരമാണിതെന്നും പുരാവസ്തുവാണെന്നും എംജി ശ്രീകുമാര്‍ പറയുന്നുണ്ട്. പരിപാടിയില്‍ വിധികര്‍ത്താവായ എംജി ശ്രീകുമാറിനൊപ്പം മറ്റു വിധികര്‍ത്താക്കളും ചേര്‍ന്നാണ് ഈ 'പിആര്‍ വര്‍ക്ക്' നടത്തിയത്.

രമേഷ് പിഷാരടി, അനുരാധ ശ്രീറാം, സ്റ്റീഫന്‍ ദേവസി എന്നിവരാണ് എംജി ശ്രീകുമാറിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്നത്. ഫ്‌ലവേഴ്‌സ് ചാനലിലെ സംഗീത പരിപാടിയില്‍ മോന്‍സനെ കുറിച്ച് വാതോരാതെയാണ് എംജി ശ്രീകുമാര്‍ വിവരിക്കുന്നത്.

മോന്‍സണ്‍ നല്‍കിയ ബ്ലാക്ക് ഡയമണ്ട് മോതിരത്തിനു പുറമെ കോറം വാച്ചിന്റെ കാര്യവും എംജി ശ്രീകുമാര്‍ വര്‍ണിക്കുന്നുണ്ട്. പുരാവസ്തു ആണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണിതെന്നും മോന്‍സന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ചുമൊക്കെയാണ് എംജി ശ്രീകുമാറിന്റെ പുകഴ്ത്തല്‍. അതിനിടെ സത്യം അറിയാതെയാണെങ്കിലും രമേഷ് പിഷാരടി ചോദിക്കുന്നുണ്ട് അതേതു ഗ്രാനൈറ്റ് കടയില്‍ നിന്നും വാങ്ങിയതാണെന്ന്.

എത്രയാണ് സ്‌ക്വയര്‍ ഫീറ്റിന് ഗ്രാനൈറ്റിന്റെ വിലയെന്നും ചോദിക്കുന്നു . മോന്‍സണെ കുറിച്ച് പറയാന്‍ വേണ്ടി മാത്രമാണ് ചാനലിലെ ഈ പരിപാടിക്കിടയില്‍ മോതിരക്കഥ തിരുകി കയറ്റിയതെന്ന് വ്യക്തം. മോന്‍സണെ ഇതുവഴി പരസ്യപ്പെടുത്തിയതിന്റെ പ്രതിഫലം ആയിരുന്നിരിക്കാം ഈ മോതിരം.

എംജി ശ്രീകുമാറിനെപോലെ തന്നെ സിനിമാ മേഖലയിലെ പലരും മോന്‍സന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നടിമാരില്‍ പലരും പലപ്പോഴും ധരിക്കുന്ന മാലകളും വളയും കമ്മലുമൊക്കെ പല രാജ്ഞിമാരുടേതാണെന്നു പറഞ്ഞാണ് മോന്‍സണ്‍ നല്‍കിയിരുന്നത്.

ഇവരുമായുള്ള സൗഹൃദം പല കാര്യങ്ങള്‍ക്കും മോന്‍സണ്‍ ഉപയോഗിച്ചിരുന്നു. താന്‍ നടത്തിയ ഒരു പള്ളിപ്പെരുന്നാളിന് ഒരു പ്രമുഖ ഗായകന്റെ ഗാനമേളയാണ് ഒരിക്കല്‍ മോന്‍സണ്‍ നടത്തിയത്. ഗായകനും ഓര്‍ക്കസ്ട്രയ്ക്കുമൊന്നും പണം നല്‍കാതെയായിരുന്നു പരിപാടിയെന്നാണ് പിന്നീട് പലരും പറഞ്ഞത്.

Advertisment