Advertisment

ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരിക്കാന്‍ പോക്കോ സി 31

New Update

publive-image

Advertisment

പാലക്കാട്: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഓണ്‍ ലൈന്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ പോക്കോ, ഫ്‌ളിപ് കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേയ്‌സിന് മുന്നോടിയായി അവതരിപ്പിച്ചു. ഒക്ടോബര്‍ 10 വരെ ഏറ്റവും വിലക്കുറവിലാണ് പോക്കോ സി 31 ലഭിക്കുക. വില 8499 രൂപ മുതല്‍.

പോക്കോ സി 31ലെ 20:9 അനുപാതത്തിലുള്ള വലിയ 16.58 സെന്റിമീറ്റര്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ ആഴത്തിലുള്ള ദൃശ്യാനുഭവമാണ് ലഭ്യമാക്കുക. ഇതിലെ ഹീലിയോ ജി 35 പ്രോസസര്‍, ഹൈപ്പര്‍ എന്‍ജിന്‍ ഗെയിം ടെക്‌നോളജി എന്നിവ അതിവേഗ പ്രകടനവും സുഗമവും സുസ്ഥിരവുമായ ഗെയിം പ്ലേയും ഉറപ്പാക്കുന്നു.

4 ജിബി റാമും 12 എന്‍എം പ്രോസസറും 2.3 ജിഗാ ഹെട്‌സ് വരെ ഇടതടവില്ലാത്ത പ്രകടനമാണ് നല്കുക. പോക്കോ സി 31 ന്റെ ടുടോണ്‍ ഡിസൈന്‍ ആകര്‍ഷകമാണ്. 13 എംപി ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍, പിന്‍ഭാഗത്തെ 2 എംപി മാക്രോ സെന്‍സര്‍, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ശ്രദ്ധേയമാണ്.

കൊറോഷന്‍ പ്രൂഫ്, പോര്‍ട്ടുകള്‍, റബറൈസ്ഡ് സീലുകള്‍, 380വി സര്‍ജ് പ്രൊട്ടക്ഷന്‍ എന്നിവ പോക്കോയ്ക്ക് അധിക സംരക്ഷണം നല്കുന്നു. പോക്കോ സി31, റോയല്‍ ബ്ലൂ, ഷാഡോ ഗ്രേ എന്നീ നിറങ്ങളില്‍ ലഭിക്കും. 3+32 ജിബി 4+ 64 ജിബി എന്നിങ്ങനെയാണ് രണ്ട് സ്‌റ്റോറേജ് വേരിയന്റുകള്‍.

4+64 ജിബി പതിപ്പിന്റെ വില 9499 രൂപയാണ്. പോക്കോ സി 31ന്റെ രണ്ടു പതിപ്പുകളും ബിഗ് ബില്യമണ്‍ സെയ്‌സ് സെയിലില്‍ യഥാക്രമം 7999 രൂപയ്ക്കും 8999രൂപയ്ക്കും കിട്ടും. ഐസിഐസിഐ,ആക്‌സിസ് ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകളില്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ടും ലഭിക്കും.

tech news
Advertisment