Advertisment

ഇന്‍റര്‍നാഷണല്‍ മോണ്ടിസോറി എഡ്യൂക്കേഷന്‍ & ഇന്‍റേണൽ ഗൈഡൻസ് സെല്ലിന്‍റെ 48 -ാ മത് ബാച്ച് ഉദ്ഘാടനം ഒക്ടോബര്‍ 9 ന്

New Update

publive-image

Advertisment

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് മാതൃക പരമായി വിദ്യാർത്ഥികൾക്ക് ഇന്റെർണൽ ഗൈഡൻസ് സെൽ എന്ന പേരിൽ കൗൺസിലിങ് സെൽ രൂപീകരിച്ചത്. വനിതകൾക്കായി മോണ്ടിസോറി ടീച്ചേർസ് ട്രെയിനിങ് നടത്തുന്ന ഈ സംഘടന അവരുടെ വിദ്യാർഥികൾക്കയാണ് ഒരു പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സെൽ ആരംഭിക്കുന്നത്.

ഇത് വിജയിക്കുകയാണെങ്കിൽ സമൂഹത്തിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ പറഞ്ഞു. പ്രശസ്ത എഴുത്തുകാരിയും ലേബർ വെൽഫയർ, മെഡിക്കൽ അഡ്വൈസറുമായ ഡോ : സുലോചന നാലപ്പാട്ട് ആണ് ഈ സംരംഭത്തിന്റെ ഉദ്ഘാടക. ഇവർ പ്രശസ്ത എഴുത്തുകാരി ബാലാമാണി അമ്മയുടെ മകളുമാണ്.

ഒക്ടോബർ 9 ന് രാവിലെ 10.30 ന് സൂം മീറ്റിലാണ് ഉദ്ഘാടനം നടക്കുക. പഠനം പൂർത്തിയാകുന്നത് മാനസിക ശാരീരിക പൂർണത കൈ വരുമ്പോളാണ്. പക്ഷെ ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കൊലപാതകങ്ങളും കോവിഡ് വ്യാപനവും വിദ്യാർത്ഥി മനസ്സിൽ പലവിധ വിള്ളലുകൾ സൃഷ്ടിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടെ നിന്നുള്ള കൗൺസിലിങ്ങും മാനസിക പിന്തുണയും അത്യാവശ്യമാണ്.

കൗൺസിലിങ് സെൽ മെമ്പർമാരായിട്ടുള്ളത് ബിന്ദു സരസ്വതി ഭായ് (എൻസിഡിസി ഫാക്കൾട്ടി ഇവലുയേറ്റർ, 33 വർഷം അദ്ധ്യാപനത്തിലും കൗൺസിലിംഗിലും പ്രവൃത്തി പരിചയം), ഷക്കില വഹാബ് (എൻസിഡിസി ഫാക്കൾട്ടി, 20 വർഷം അദ്ധ്യാപനത്തിലും കൗൺസിലിംഗിലും പ്രവൃത്തി പരിചയം).

ഇതൊരു പുതിയ തുടക്കമാകുമെന്നാണ് സംഘടന ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്‌. ഇന്റെർണൽ ഗൈഡൻസ് സെൽ ഉദ്ഘാടനത്തിനൊപ്പം 48 മത്തെ ബാച്ചിന്റെ ഉദ്ഘാടനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9846808283 വെബ്സൈറ്റ് http://ncdconline.org

ncdc
Advertisment