വൈദ്യുതി ബോർഡ് മാനേജ്മെൻറിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ദീപം തെളിയിക്കൽ പരിപാടി കെപിസിസി വക്താവ് കെ.സി അബു ദീപം തെളിയിച്ച് ഉൽഘാടനം ചെയ്യുന്നു
തൊഴിലാളി ദ്രോഹ നടപടികൾ ക്കെതിരെ കെഇഇസി (ഐഎൻടിയുസി) യുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ പ്രതിഷേധ ദീപം തെളിയിച്ചു. പൊതു ജനങ്ങളുടേയും ജീവനക്കാരുടേയും ഇടയിൽ അസംതൃപ്തിയും പ്രതിഷേധവും ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുന്നത് വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാനുള ള ഇടത് സർക്കാറിന്റെ കേന്ദ്ര ഗവൺമെൻറുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് കെപിസിസി വക്താവ് കെ.സി അബു പറഞ്ഞു.
ഇതിന്റെ ഭാഗമാണ് ജനങ്ങളുമായ് നിരന്തര ബന്ധമുള്ള ഫീൽഡ് ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുന്നതും അവർക്ക് അർഹമായ പ്രമോഷൻ നൽകി പുതിയ നിയമനം നടത്താതും എന്ന് അദ്ദേഹം പറഞ്ഞു. പുതിയ കണക്ഷനുകൾ നൽകുന്നതിന് ആവശ്യമായ സാധനങ്ങൾക്ക് ദൗർലഭ്യം നേരിടുന്നതായും അദ്ദേഹം ചൂണ്ടികാട്ടി.
ഇലക്ട്രിസിറ്റി വർക്കർമാർക്ക് അർഹതപ്പെട്ട പ്രമോഷൻ നൽകുക, 2013 ന് മുൻപ് നോട്ടിഫിക്കേഷൻ ഉള്ള എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, ക്യാഷ് കൗണ്ടറുകൾ 8 മണി മുതൽ 6 മണി വരെ തുടർച്ചയായ് പ്രവർത്തിപ്പിക്കുക, ഫീൽഡ് ജീവനക്കാരെ അനാവശ്യമായ് ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, അനുവദനീയ തസ്തിക പരിഗണിച്ച് സ്ഥലമാറ്റ ഉത്തരവ് നൽകുക, അർഹതപ്പെട്ട എല്ലാ ജീവനക്കാർക്കും പ്രമോഷൻ അനുവദിക്കുക, ഒഴിവുള്ള തസ്തികയിൽ പുതിയ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ വൈദ്യുതി തൊഴിലാളികൾ നടത്തിയ പ്രതിഷേധ ദീപം പരിപാടിയും വൈദ്യുതി മന്ത്രിക്ക് നൽകുന്ന ഭീമഹരജിക്കുളള ഒപ്പ് ശേഖരണ പരിപാടിയുടെ ഫറോക്ക് ഡിവിഷൻ തല ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ-ഫോൺ പദ്ധതിയിലെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിവിഷൻ പ്രസിഡൻറ് സുബ്രമണ്യൻ മാവൂർ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.ഇ.സി.ജില്ലാ വർക്കിംഗ് പ്രസിഡൻറ് പി.ഐ. അജയൻ , ജില്ലാ സെക്രട്ടറി . പി.ശ്രീവൽസൻ, എ. രമേശൻ ,സുനിൽ കക്കുഴി, പി.ബീ നീഷ്, രാജേഷ്.സി., . കെ.പി.സഫീർ , എൻ.വി. സുദർശൻ , സൈഫു എൻ.കെ, എന്നിവർ പ്രസംഗിച്ചു. പി.ശ്രീവൽസൻ, ജില്ലാ സെക്രട്ടറി