Advertisment

കൊച്ചിക്കാര്‍ മാനസികാരോഗ്യത്തെ കുറിച്ച് ബോധവാന്മാരാണെന്ന് ഗോദ്റെജ് ഗ്രൂപ്പ് പഠനം

New Update

publive-image

Advertisment

കൊച്ചി: കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും ഫലമായി ഊര്‍ജ സംരക്ഷണം ചെടികള്‍ വളര്‍ത്തല്‍, കൂടുതല്‍ ശ്രദ്ധാപൂര്‍വമുള്ള വാങ്ങലുകള്‍,എന്നിവയിലുള്‍പ്പെടെ ജീവിതചുറ്റുപാടുകളെ കുറിച്ച് 44 ശതമാനം കൊച്ചി നിവാസികളും ബോധവാന്‍മാരായി മാറിയെന്ന് ഗോദ്റെജ് ഗ്രൂപ്പ് 'ദി ലിറ്റില്‍ തിങ്സ് വി ഡു' എന്ന പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ട്.

ലോക്ക്ഡൗണ്‍ മാസങ്ങളില്‍ പൗരന്മാര്‍ സ്വീകരിച്ച ദൈനംദിന ദിനചര്യകള്‍, ശീലങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ മനസിലാക്കാനും വിശകലനം ചെയ്യാനുമാണ് വിവിധ നഗരങ്ങളിലെ പൗരന്‍മാര്‍ക്കിടയില്‍ പഠനം നടത്തിയത്. മറ്റുള്ളവര്‍ക്ക് മാനസിക പിന്തുണ വാഗ്ദാനം ചെയ്തപ്പോള്‍ സന്തോഷം തോന്നിയെന്ന് ദേശീയ കണക്കുകളെ (20.48%) അപേക്ഷിച്ച് 44%ത്തിലധികം കൊച്ചി നിവാസികള്‍ വെളിപ്പെടുത്തി.

ഇന്ത്യയിലെ മറ്റു നഗരങ്ങളായ മുംബൈ (16%), ഡല്‍ഹി (13%), ചെന്നൈ (6%) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചിക്കാര്‍ മാനസികാരോഗ്യത്തോട് കൂടുതല്‍ സൂക്ഷ്മ ബോധവുള്ളവരാണെന്നും പഠനം സൂചിപ്പിക്കുന്നു.

വീട്ടുജോലികളില്‍ സഹായിക്കുന്നത് കൊച്ചിയിലെ 44% ത്തിലധികം പൗരന്മാരും സന്തോഷമായി കണ്ടു. ദേശീയതലത്തിലും ഇത് ഏറ്റവും വിലമതിക്കപ്പെട്ട പ്രകടനമാണെങ്കിലും 29.62% മാത്രമാണ് സന്തോഷമുള്ള കാര്യമായി അംഗീകരിച്ചത്. കൊച്ചിയില്‍ നിന്ന് പ്രതികരിച്ച ഭൂരിഭാഗം പേരും സ്ഥിരമായി ഫ്രഷോടെ പാകം ചെയ്ത പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊച്ചിയില്‍ നിന്നുള്ള 58% ത്തിലധികം പേരും ആവശ്യക്കാര്‍ക്ക് സാനിറ്റൈസറുകള്‍, ഭക്ഷണ പാക്കറ്റുകള്‍, പഴയ വസ്ത്രങ്ങള്‍, പുതപ്പുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ സംഭാവന ചെയ്തു. ദേശീയതലത്തില്‍ ഇത് 54 ശതമാനം മാത്രമാണ്. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണമുണ്ടായതിനാല്‍ 80 ശതമാനം കൊച്ചിക്കാരും വീട്ടുലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണമാണ് കഴിച്ചത്.

ദേശീയതലത്തിലെ കണക്കുകള്‍ പ്രകാരം 74.75 ശതമാനമാണ് ഇപ്രകാരം ചെയ്തത്. 46% കൊച്ചി നിവാസികളാണ് (ദേശീയ തലത്തില്‍ 39.50%) പിന്നോക്കമായി നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംഭാവനകള്‍ നല്‍കിയത്. കൊച്ചിയിലെ 31.37% പേരും, ദേശീയതലത്തില്‍ 23.27 ശതമാനവും ട്രോള്‍ മീമുകള്‍, ഇന്‍സ്റ്റഗ്രാം ലൈവ് സംഗീതം, വീഡിയോകള്‍ എന്നിവ സോഷ്യല്‍ മീഡിയകളിലൂടെ ആസ്വദിച്ചുവെന്നും പഠനം വെളിപ്പെടുത്തുന്നു.

കൊച്ചി നിവാസികള്‍ മാനസികാരോഗ്യത്തോട് സംവേദനക്ഷമതയുള്ളവരാണെന്നും പരസ്പരം സഹായിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാണുന്നത് വളരെ ആഹ്ലാദകരമാണെന്ന് ഗോദ്റെജ് കോര്‍പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ സുജിത് പാട്ടീല്‍ പറഞ്ഞു.

ദേശീയതലത്തിലെ 36% ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ലോക്ക്ഡൗണ്‍ കാലത്ത് കൊച്ചിയില്‍ നിന്നുള്ള 45.59% പൗരന്മാരും അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ തുടങ്ങി. 57% ത്തിലധികം പേര്‍ അവരുടെ പ്രായമായ മാതാപിതാക്കളുമായി അടുപ്പം പുലര്‍ത്തിയപ്പോള്‍ ദേശീയതലത്തില്‍ 49% മാത്രമാണ് അത്തരമൊരു സമീപനം സ്വീകരിച്ചതെന്നും പഠന റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കവെ സുജിത് പാട്ടീല്‍ പറഞ്ഞു.

godrej
Advertisment