Advertisment

ചരമ വാര്‍ത്തകളില്‍ വലിയ മാറ്റവുമായി പ്രമുഖ മലയാള ദിനപത്രങ്ങള്‍ ! സ്ത്രീകള്‍ മരിച്ചാല്‍ അതും ഭര്‍ത്താവിന്റെ പേരില്‍ അറിയപ്പെടുന്ന രീതി മാറ്റി മനോരമയും മാതൃഭൂമിയും. പുതിയ രീതിയനുസരിച്ച് വീട്ടുപേരും മരിച്ച സ്ത്രീയുടെ പേരും നല്‍കും ! ഭര്‍ത്താവിന്റെ പേര് അതിനു ശേഷം മാത്രം. മരിച്ചാല്‍ പോലും ഭര്‍ത്താവിന്റെ പേരില്‍ മാത്രം സ്ത്രീകളെ പരിഗണിക്കുന്ന രീതിക്ക് മാറ്റം വന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സാമൂഹ്യ മാധ്യങ്ങളില്‍ കുറിപ്പുകള്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ചരമ വാര്‍ത്തകള്‍ നല്‍കുന്നതില്‍ വലിയ മാറ്റം വരുത്തി പ്രമുഖ മാധ്യമങ്ങള്‍. സ്ത്രീകളുടെ ചമര വാര്‍ത്തകള്‍ നല്‍കുന്നതിലാണ് വലിയ മാറ്റം വന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങള്‍ ചരമ വാര്‍ത്തകള്‍ നല്‍കുന്നതില്‍ സ്ത്രീ-പുരുഷ തുല്യത പുലര്‍ത്തി തുടങ്ങിയത്. ഇപ്പോള്‍ മരിച്ചാല്‍ ആ വാര്‍ത്ത നല്‍കുന്നത് അവരുടെ പേരിലാണ്.

മുമ്പ് വീട്ടുപേരും ഭര്‍ത്താവിന്റെ പേരും നല്‍കി ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു എന്നായിരുന്നു വാര്‍ത്ത നല്‍കിയിരുന്നത്. അത് പുതിയ കാലത്ത് വലിയ വിവാദമായിരുന്നു. ഈ വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരമെന്നാണ് സൂചന.

കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടുപേരും മരിച്ച സ്ത്രീയുടെ പേരു ചേര്‍ത്താണ് ചരമ വാര്‍ത്തകള്‍ വരുന്നത്. പിന്നീട് ഭര്‍ത്താവിന്റെ പേരും ചേര്‍ത്തിട്ടുണ്ട്. മുമ്പ് ഭര്‍ത്താവിന്റെ പേരില്‍ മാത്രമായിരുന്നു മരണത്തില്‍ പോലും ഭാര്യ അറിയപ്പെട്ടിരുന്നത്. ഇതു സ്ത്രീകളോടുള്ള വിവേചനം എന്നു വിമര്‍ശിക്കപ്പെട്ടിരുന്നു.

Advertisment