Advertisment

വെല്ലൂരിലെ ആശുപത്രിയിൽ കഴിയുന്ന പി.ടി തോമസ് എംഎൽഎയുടെ ആരോഗ്യനില തൃപ്തികരം ! കീമോ തെറാപ്പി തുടങ്ങി

New Update

publive-image

Advertisment

തിരുവനന്തപുരം: അർബുദ രോഗബാധിതനായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പി.ടി തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന് കീമോ ചെയ്തു തുടങ്ങി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെല്ലൂരിൽ ചികിത്സയിലായിരുന്നു പിടി തോമസ്. ചികിത്സയിലായിരുന്നതിനാൽ രാജ്യസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം വോട്ടു ചെയ്യാൻ എത്തിയിരുന്നില്ല.

അമേരിക്കയിൽ ചികിത്സിക്കാൻ കൊണ്ടുപോകാമെന്ന് പാർട്ടി തന്നെ മുൻകൈയെടുത്തെങ്കിലും കെ പി സി സി വർക്കിങ് പ്രസിഡൻ്റുകൂടിയായ അദ്ദേഹം അതിന് അനുകൂലമായിരുന്നില്ല. നട്ടെല്ലിനാണ് ക്യാൻസർ ബാധിച്ചത്.

Advertisment