പിടി തോമസിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി ! പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ രാഹുല്‍ ഗാന്ധി മടങ്ങിയത് ഉമയേയും മക്കളെയും തന്നോട് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് ! 15 മിനിറ്റിലേറെ സഹപ്രവര്‍ത്തകന്റെ മൃതദേഹത്തിനരികെ ചിലവഴിച്ച് രാഹുല്‍ ഗാന്ധി

New Update

publive-image

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന് നാടിന്റെ അന്ത്യാഞ്ജലി. പിടിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. ഉച്ചയ്ക്ക് 1.15ഓടെയാണ് രാഹുല്‍ ഗാന്ധി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിയത്.

Advertisment

publive-image

പിടി തോമസിന്റെ ഭാര്യ ഉമ, മക്കളായ വിഷ്ണു, വിവേക് എന്നിവരെ ചേര്‍ത്തുപിടിച്ചാണ് രാഹുല്‍ ആശ്വസിപ്പിച്ചത്. പിടിയുടെ അവസാന സമയങ്ങളിലെ കാര്യങ്ങളും അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ച ശേഷം നേതാക്കളോടും അദ്ദേഹം വിവരങ്ങള് ചോദിച്ചറിഞ്ഞു.

publive-image

15 മിനിറ്റോളം ടൗണ്‍ ഹാളില്‍ മൃതദേഹത്തിനൊപ്പം ചിലവഴിച്ച ശഷമാണ് രാഹുല്‍ മടങ്ങിയത്. നേരത്തെ രാവിലെ 8 മണിക്ക് ആദാരാഞ്ജലി അര്‍പ്പിച്ച് ഡല്‍ഹിക്ക് മടങ്ങാനായിരുന്നു രാഹുലിന്റെ തീരുമാനം. പക്ഷേ പിടിയുടെ മൃതദേഹം വിലാപയാത്രയായി കൊച്ചിയിലേക്ക് കൊണ്ടുവന്നപ്പോള്‍ വൈകുകയായിരുന്നു.

publive-image

നേരത്തെ 10.30 മണിയോടെപാലാരിവട്ടത്തെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം ഡിസിസി ഓഫീസിലേക്കാണ് എത്തിച്ചത്. 20 മിനിറ്റിന് ശേഷം ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചു.

publive-image

വൈകിട്ടോടെ കാക്കാനാട് കമ്മ്യൂണിറ്റി ഹാളില്‍ എത്തിക്കുന്ന മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കും.

Advertisment