Advertisment

കെഎസ്ആര്‍ടിസി: മന്ത്രിയുടെ നിലപാട് മാറ്റിയില്ലായെങ്കിൽ അനിശ്ചിതകാല സമരം - ടിഡിഎഫ് 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ആത്മാർത്ഥമായി ജോലി ചെയ്ത് കെഎസ്ആര്‍ടിസിയ്ക്ക് വരുമാനമുണ്ടാക്കുന്ന തൊഴിലാളിക്ക് കൂലി നിഷേധിക്കുകയും, തൊഴിലാളികളെ നിരന്തരം പൊതു സമൂഹത്തിന്റെ മുമ്പിൽ അപമാനിക്കുകയും ചെയ്യുന്ന മന്ത്രി ആന്റണി രാജു വിന്റെ സമീപനം തുടരുകയാണെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് ടിഡിഎഫ് പ്രസിഡന്റ് തമ്പാനൂർ രവിയും, ജനറൽ സെക്രട്ടറി വി.എസ്. ശിവകുമാറും അറിയിച്ചു.

സമരം ചെയ്തില്ലായിരുന്നുവെങ്കിൽ 10 -ാം തീയതി ശമ്പളം നൽകുമായിരുന്നു എന്നുള്ള മന്ത്രിയുടെ പ്രസ്താവന തന്നെ ഏറ്റവും വലിയ തൊഴിലാളി ദ്രോഹ നടപടിയാണ്. സർക്കാർ അനുവദിച്ച 30 കോടി രൂപയും, 10 ദിവസത്തെ വരുമാനവും ചേർത്ത് 10 -ാം തീയതി ശമ്പളം കൊടുക്കാമെന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും, നൽകാത്തത് തൊഴിലാളി സർക്കാർ എന്ന് അവകാശപ്പെടുന്ന ഒരു ഭരണകൂടത്തിന് യോജിച്ചതല്ല.

ചെയ്ത ജോലിക്ക് കൂലി നൽകാതിരിക്കുമ്പോൾ പട്ടിണിയിലായ തൊഴിലാളികൾ സമര രംഗത്തിറങ്ങും. അവരെ പട്ടിണി സമരത്തിലേക്ക് തള്ളിവിട്ടിട്ട് ഡയസ്നോൺ എന്ന ഓമനപേരിൽ ആ ദിവസത്തെ ശമ്പളം കുടി തട്ടിയെടുക്കാനുളള കുൽസിത ശ്രമമാണ് മന്ത്രിയു ടേത്.

സർക്കാരിനും മാനേജ്മെന്റിനും ഉത്തരവാദിത്വമില്ല എന്നും തൊഴിലാളികൾ വരുമാനമുണ്ടാക്കണമെന്നും പറയുന്ന മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാവില്ല. 170 കോടി രൂപ പ്രതിമാസം ലഭിക്കുമ്പോൾ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കുവാൻ 80 കോടി രൂപ മാത്രമാണ് ആവശ്യമുള്ളത്.

എന്നാൽ പ്രസ്തുത തുക ശമ്പളത്തിന് അനുവദിക്കാതെ മുൻകാല ബാദ്ധ്യതകൾ തീർക്കുന്നതിന് ഇപ്പോഴത്തെ തൊഴിലാളികളുടെ വിയർപ്പ് ഒഴിക്കിയുണ്ടാക്കുന്ന വരുമാനം ഉപയോഗിക്കുന്നത് ശരിയല്ല. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിൽ പറഞ്ഞതുപോലെ മുൻകാല ബാദ്ധ്യതകൾ സർക്കാർ ഏറ്റെടുത്ത് തൊഴിലാളികൾക്ക് സമയബന്ധിതമായി ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ടിഡിഎഫ് നേതാക്കളായ തമ്പാനൂർ രവിയും വി.എസ്. ശിവകുമാറും ആവശ്യപ്പെട്ടു.

Advertisment