കൊച്ചി: വ്യക്തികളെയും അവരുടെ രാഷ്ട്രീയ പാരമ്പര്യവും നോക്കിയാണ് സര്‍ക്കാര്‍ കേസെടുക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. അത് കൊണ്ടാണ് തന്‍റെ പേരില്‍ പോലീസ് കേസെടുത്തത്.
കുറ്റം നോക്കിയാണേല്‍ തന്‍റെ പേരില്‍ കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്.
തന്‍റെ പരാമര്‍ശത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രിക്കറിയാം.ഞാന്‍ കുറ്റക്കാരനല്ല. പറയാനുള്ളത് ഇനിയും പറയും. തന്‍റെയും മുഖ്യമന്ത്രിയുടെയും കണ്ണൂര്‍ സംസ്കാരമാണെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടിപ്പ് ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
സില്‍വര്‍ ലെെന്‍ പദ്ധതിയില്‍ പിറകോട്ടില്ലെന്നും അത് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം പോലെയാകും. മഞ്ഞക്കുറ്റി ഇനി എവിടെ നാട്ടിയാലും പിഴുതെറിയും.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാത്ത മുഖ്യമന്ത്രിയാണ് സില്‍വര്‍ലെെന്‍ നടപ്പാക്കുമെന്ന് വെല്ലുവിളി നടത്തുന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം കെെയിലിരിക്കെയുള്ളു. പട്ടിണിയില്‍ കഴിയുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആദ്യം ശമ്പളം നല്‍കാന്‍ നോക്ക്.
ചെറിയ മഴ പെയ്താല്‍ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറി. കൊച്ചിയിലേയും തൃക്കാക്കരയിലേയും ജനം തുടര്‍ച്ചായി അതിന്‍റെ ദുരിതം അനുഭവിക്കുന്നവരാണ്.
അങ്ങനെയുള്ളപ്പോള്‍ സില്‍വര്‍ലെെന്‍ പദ്ധതി നടപ്പായാല്‍ കേരളം വെള്ളക്കെട്ടില്‍ മുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള ജനതയ്ക്ക് ബാധ്യത ആകുന്ന ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.