Advertisment

ഇന്ന് ജോര്‍ജ് പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കള്‍ തന്നെ ! ഒരുകാലത്ത് ഈരാറ്റുപേട്ട, വാഗമണ്‍, കാഞ്ഞിരപ്പള്ളി, എരുമേലി തുടങ്ങിയ പ്രദേശങ്ങളില്‍ പല തീവ്ര സംഘടനകള്‍ക്കും വളര്‍ച്ചയേകിയത് ജോര്‍ജിന്റെ പിന്തുണ തന്നെ. ആറുവര്‍ഷം മുമ്പ് ഒരു മുന്നണിയുമില്ലാതെ ജോര്‍ജ് മത്സരിക്കുമ്പോള്‍ എല്ലാ പിന്തുണയും നല്‍കിയും ഇതേ സംഘടനകളും ആളുകളും ! ഇപ്പോള്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്നവര്‍ക്കും നാളെ ഇതേ അവസ്ഥ തന്നെയുണ്ടാകുമെന്നും മുന്നറിയിപ്പ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ ഇന്ന് റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന പിസി ജോര്‍ജിന്റെ ഇന്നത്തെ ഏറ്റവും വലിയ വിമര്‍ശകര്‍ ഒരു കാലത്ത് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായിരുന്നവര്‍ തന്നെയാണ്. ഇന്ന് അവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുമ്പോഴും അവരുടെ എല്ലാ കാര്യങ്ങള്‍ക്കും പ്രോത്സാഹനവും പിന്തുണയും നല്‍കിയത് ജോര്‍ജ് തന്നെയായിരുന്നു. ഇന്ന് അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കും നാളെ ഈ ഗതി വരില്ലെന്ന ഉറപ്പൊന്നുമില്ല.

ഒരു കാലത്ത് ഈരാറ്റുപേട്ടയിലും പരിസരപ്രദേശത്തുമൊക്കെ എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ എല്ലാ പരിപാടികളുടെയും ഉദ്ഘാടകന്‍ പിസി ജോര്‍ജ് തന്നെയായിരുന്നു. ഈരാറ്റുപേട്ട, വാഗമണ്‍, കാഞ്ഞിരപ്പള്ളി, എരുമേലി തുടങ്ങിയ പ്രദേശങ്ങളില്‍ പല തീവ്ര സംഘടനകള്‍ക്കും ബലമേകിയത് ജോര്‍ജിന്റെ പിന്തുണ തന്നെയായിരുന്നു. ചില സമയത്ത് ഇസ്ലാമിക പരിവേഷം പോലും ജോര്‍ജിന് ഇവര്‍ നല്‍കിയിരുന്നു.

ചില അറബി വാക്കുകള്‍ പറഞ്ഞും ഖുറാന്‍ വ്യാഖ്യാനം ചെയ്തും അദ്ദേഹം അവരെ കൂടെ നിര്‍ത്തി. 2016ല്‍ മുന്നണികളില്ലാതെ ജോര്‍ജ് മത്സരിച്ചപ്പോള്‍ അദ്ദേഹത്തെ വിജയിപ്പിക്കാന്‍ അക്ഷീണം പരിശ്രമിച്ചത് അവരായിരുന്നു. പിന്നീടാണ് പിണക്കം തുടങ്ങിയത്.

ഇന്ന് തീവ്ര മുസ്ലീം വിരുദ്ധതയിലേക്ക് ജോര്‍ജ് മാറിയതോടെ ഈരാറ്റുപേട്ടയിലെ ഒരു വിഭാഗത്തിന് ജോര്‍ജ് അനഭിമിതനായി. ഇതോടെ ജോര്‍ജുമായുള്ള സംഘര്‍ഷവും തുടങ്ങി. ഇന്ന് ജോര്‍ജിന്റെ പതനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കള്‍ തന്നെ.

ഇതുതന്നെയാണ് ഇപ്പോള്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്നവരോട് പലരും പറയുന്നത്. നാളെ ജോര്‍ജ് ഇവരെ കൈവിടാനിടയുള്ള സാധ്യത ഏറെയാണ്. തനിക്ക് ഗുണമുള്ള കാര്യം വന്നാല്‍ ഇന്നു പറഞ്ഞത് അദ്ദേഹം നാളെ തിരുത്തുമോ എന്നതില്‍ ആര്‍ക്കും ഉറപ്പു പറയാനാകില്ല.

അതുകൊണ്ടുതന്നെ ഇപ്പോള്‍ ക്രൈസ്തവരുടെ പ്രതിനിധിയെന്ന് ജോര്‍ജ് ആവര്‍ത്തിക്കുമ്പോള്‍ അത് അദ്ദേഹത്തിന്റെ മാത്രം വാദമാകുകയാണ്. ജോര്‍ജിനെ ഏറ്റെടുക്കാന്‍ സഭയൊ, സഭാ സംവീധാനങ്ങളോ തയ്യാറാകില്ലെന്ന് ഉറപ്പാണ്.

Advertisment