Advertisment

തൃക്കാക്കരയിലെ പ്രചാരണം ഒടുവില്‍ വീടുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് ! വീടുകളില്‍ മത്സരിച്ച് എത്തി മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും. കുടുംബയോഗങ്ങളും സജീവം. ടിവിയിലും പത്രത്തിലും മാത്രം കണ്ട് പരിചയിച്ച നേതാക്കളെ വീടിനു മുന്നില്‍ കണ്ട് ഞെട്ടി തൃക്കാക്കരക്കാരും ! ഉപതെരഞ്ഞെടുപ്പ് പ്രചാരണം വലിയ ആവേശത്തില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കരയിലെ ഓരോ വോട്ടര്‍മാരും ഇപ്പോള്‍ വാതില്‍ തുറന്നാല്‍ മുന്നില്‍ നില്‍ക്കുന്നത് ചില പ്പോള്‍ ചാനലുകളിലും പത്രങ്ങളിലും മാത്രം കണ്ടു പരിചയമുള്ള മുഖങ്ങളാണ്. പോലീസ് അകമ്പടിയോടെ മാത്രം സഞ്ചരിക്കുന്ന മന്ത്രിമാര്‍ മുതല്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എമാരുമൊക്കെ തന്നെ ഇവരിലുണ്ട്. ചാനലുകളുടെ അന്തിചര്‍ച്ചയില്‍ കണ്ടു ശീലിച്ച മുഖങ്ങളും തൃക്കാക്കരയിലെ വീടുകളിലെത്തി വോട്ടു പിടിക്കുകയാണ്.

ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് യുഡിഎഫിന്റെ പ്രചാരണം. ഇന്നലെ മണ്ഡലത്തിലെ എല്ലാ ബൂത്തിലും ഉന്നത നേതാക്കളുടെ നേതൃത്വത്തിലായിരുന്നു വോട്ടു പിടുത്തം. 164 ബൂത്തിന്റെയും ചുമതല പ്രമുഖ നേതാക്കള്‍ക്കു നല്‍കിയാണു വോട്ടു തേടിയത്.

publive-image

ആ ബൂത്ത് പരിധിയിലെ വീടുകള്‍ കയറുന്നത് ഉള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ആ നേതാവിനാണ്. പ്രാദേശിക പ്രവര്‍ത്തകരെയും കൂട്ടിയായിരിക്കണം വോട്ടു പിടുത്തം.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ദിഖ്, ബെന്നി ബഹനാന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഹൈബി ഈഡന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി എന്‍ പ്രതാപന്‍, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ആന്റോ ആന്റണി, ജെബി മേത്തര്‍, പി ജെ ജോസഫ്, അനൂപ് ജേക്കബ്, ജി ദേവരാജന്‍, സി പിജോണ്‍, മാണി സി കാപ്പന്‍ തുടങ്ങിയവരും വീടുകള്‍ കയറി വോട്ടഭര്‍ത്ഥിച്ചു.

എഐസിസി പ്രതിനിധികളായ വിശ്വനാഥ് പെരുമാള്‍, ദീപിക ഷെഖാവത്, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുന്‍ എംപിമാര്‍, മുന്‍ എംഎല്‍എമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും വോട്ടു ചോദിച്ച് വീടുകളിലെത്തി.

ഇടതുമുന്നണിക്കായി മന്ത്രിമാരാണ് വീടുകളിലെത്തി വോട്ടു പിടുത്തം നടത്തുന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, എം വി ഗോവിന്ദന്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി എന്‍ വാസവന്‍, വി അബ്ദുറഹിമാന്‍ എന്നിവര്‍ മണ്ഡലത്തില്‍ സജീവമാണ്.

publive-image

എളമരം കരീം, എ എം ആരിഫ്, എ വിജയരാഘവന്‍, പന്ന്യന്‍ രവീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ ഡോ.ജോ ജോസഫിനായി പ്രചാരണ രംഗത്തുണ്ടായിരുന്നു. വ്യത്യസ്തമായ പ്രചാരണ പരിപാടികളും എല്‍ഡിഎഫ് അവതരിപ്പിച്ചു. രാത്രി വൈകി പാലച്ചുവട് ടര്‍ഫ് ഗ്രൗണ്ടില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ പങ്കെടുത്ത ഫുട്‌ബോള്‍ മത്സരമായിരുന്നു പ്രധാന പരിപാടി.

publive-image

ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനു വേണ്ടി കെ സുരേന്ദ്രന്‍ കളത്തിലുണ്ട്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, സി കെ പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ജോര്‍ജ് കുര്യന്‍, എസ്.സുരേഷ്, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും രംഗത്തുണ്ട്.

Advertisment