Advertisment

മികച്ച നടനുള്ള പുരസ്‌ക്കാരം കൊച്ചിയിലെ റോഡ് ഷോയ്ക്കുള്ള പ്രതിഫലമോ ? ജോജു ജോര്‍ജിന് മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കിയത് ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയെന്ന് വിമര്‍ശനം ! ഇന്ദ്രന്‍സിനെയടക്കം കടത്തി വെട്ടി ജോജു അവസാന പട്ടികയില്‍ എത്തിയതിലും ആക്ഷേപം. പോയവര്‍ഷം ചുരുളിയടക്കമുള്ള സിനിമകളില്‍ അഭിനയിച്ചതോ ജോജുവിന്റെ യോഗ്യതയെന്നും ചോദ്യം ! സിനിമാ പുരസ്‌ക്കാരത്തില്‍ പുതിയ വിവാദം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനുമായി ജോജു ജോര്‍ജ് പങ്കിട്ടതില്‍ വിവാദം. ജോജുവിന്റെ അവാര്‍ഡ് കൊച്ചിയിലെ റോഡ് ഷോയ്ക്കുള്ള പ്രതിഫലമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് പുരസ്‌ക്കാരമെന്ന് ഇതിനകം സാമൂഹ്യമാധ്യങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇത്തവണ മികച്ച നടനുള്ള പുരസ്‌ക്കാരത്തിലേക്ക് നിരവധി പേരാണ് പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മുന്‍പന്തിയില്‍ നിന്നത് ബിജുമേനോനും ഇന്ദ്രന്‍സും സുരാജ് വെഞ്ഞാറമ്മൂടുമായിരുന്നു.

എന്നാല്‍ അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ ഇവരെയൊക്കെ വെട്ടി ജോജു ജോര്‍ജിന്റെ പേരും എത്തുകയായിരുന്നു. ഹോം അടക്കമുള്ള സിനികളിലൂടെ മികച്ച പ്രകടനം നടത്തിയ ഇന്ദ്രന്‍സിനെ അടക്കം കടത്തിവെട്ടിയാണ് ജോജു ജോര്‍ജ് പട്ടികയിലേക്ക് വന്നത്.

publive-image

മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പും സാങ്കേതിക പരിജ്ഞാനമില്ലാത്തതിന്റെ പേരിലുള്ള പ്രശ്‌നങ്ങളുമൊക്കെയുള്ള ഒളിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം ഇന്ദ്രന്‍സിന് അവാര്‍ഡ് നേടികൊടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

publive-image

എന്നാല്‍ അതിനെയും മറികടന്നാണ് നായാട്ടിലെ പ്രകടനത്തിന്റെ പേരില്‍ ജോജുവിനെ തേടി അവാര്‍ഡ് എത്തുന്നത്. അതും ആര്‍ക്കറിയാമെന്ന സിനിമയില്‍ മികച്ച പ്രകടനം നടത്തിയ ബിജു മേനോനൊപ്പം.

ഇതിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നത്. നേരത്തെ കഴിഞ്ഞ നവംബര്‍ ഒന്നിന് കൊച്ചിയില്‍ ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ജോജു ജോര്‍ജ് വാഹനവുമായെത്തി വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. അന്നത്തെ സംഭവത്തിനുള്ള പ്രതിഫലമാണോ ചലച്ചിത്ര പുരസ്‌ക്കാരമെന്നാണ് ഉയരുന്ന ചോദ്യം.

Advertisment