Advertisment

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം മുമ്പേ തന്നെ കൃത്യമായി പ്രവചിച്ചത് സത്യം ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ മാത്രം ! സത്യം സര്‍വേ പ്രവചിച്ചത് ഉമ തോമസ് 53 ശതമാനം വോട്ടു നേടുമെന്ന്. വോട്ടര്‍മാരുടെ വിധി വന്നപ്പോള്‍ ഉമ നേടിയത് 53.77 % വോട്ട് ! എ എൻ രാധാകൃഷ്ണന്റെ വോട്ടുപോലും കിറുകൃത്യം ! കെ-റെയില്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്നും തൃക്കാക്കരയില്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗമെന്നും സര്‍വേ നേരത്തെ തന്നെ പ്രവചിച്ചു ! ഫലം വന്നപ്പോള്‍ കണ്ടതും അതേ വികാരം തന്നെ...

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ഫലം കൃത്യതയോടെ പ്രവചിച്ച് സത്യം ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ. ഉമ തോമസ് തന്നെ തൃക്കാക്കര മണ്ഡലം നിലനിര്‍ത്തുമെന്നും ഒരു അട്ടിമറിയും ഉണ്ടാകില്ലെന്നും സര്‍വേ പ്രവചിച്ചിരുന്നു. ഉമ തോമസിന് ലഭിച്ച വോട്ടുപോലും അഭിപ്രായ സര്‍വേ കൃത്യമായി പ്രതിഫലിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുൻപായി മെയ് 16 മുതൽ 23 വരെയായിരുന്നു സത്യം ഓണ്‍ലൈന്‍ തൃക്കാക്കര നിയോജക മണ്ഡലത്തില്‍ അഭിപ്രായ സര്‍വേ നടത്തിയത്. സാമ്പിളുകൾ പരിശോധിച്ച് 25 നാണ് വാർത്ത പുറത്തുവിട്ടത്.

പരിചയ സമ്പന്നരായ ആളുകളെ നിയോഗിച്ച് കൃത്യമായ റിസര്‍ച്ച് മെത്തഡോളജി ഉപയോഗിച്ചായിരുന്നു സര്‍വേ. മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നടത്തിയ സര്‍വേയില്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടെതെല്ലാം കൃത്യമായാണ് പ്രതിഫലിച്ചത്.

ഉമ തോമസിന് 47 മുതല്‍ 53 ശതമാനം വോട്ടുവരെ നേടാനാകുമെന്നായിരുന്നു സര്‍വേ ഫലം. വോട്ട് എണ്ണിയപ്പോള്‍ ഉമ നേടിയത് 53.77 ശതമാനം വോട്ടാണ്.

publive-image

ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് 39 ശതമാനം വോട്ടുകള്‍ നേടിയേക്കുമെന്നായിരുന്നു സര്‍വേ പറഞ്ഞത്. ജോയ്ക്ക് 35.28 ശതമാനം വോട്ടുകള്‍ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ പരമാവധി പിടിക്കുക 10 ശതമാനം വരെ വോട്ടു മാത്രമാണെന്നായിരുന്നു സര്‍വേയുടെ കണ്ടെത്തല്‍.

ഇതും കൃത്യമായി. 9.57 ശതമാനം വോട്ടുമാത്രമാണ് ബിജെപിക്ക് ഇവിടെ നേടാനായത്. മറ്റുള്ളവര്‍ക്ക് ഒരു ശതമാനം ആണ് സര്‍വേ പ്രവചിച്ചതെങ്കിലും 1.38 ശതമാനം വോട്ട് അവര്‍ക്ക് നേടാനായി.

സര്‍ക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് സര്‍വേ പറഞ്ഞിരുന്നു. വിജയ ശതമാനം നോക്കിയാല്‍ യുഡിഎഫ് അനുകൂലമായ തരംഗമുണ്ടെന്നു വ്യക്തമാണ്. തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍ കെ-റെയില്‍ സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുമെന്നും സര്‍വേ അഭിപ്രായപ്പെട്ടിരുന്നു.

സര്‍വേയിലെ കണ്ടെത്തല്‍ അതേ പടിതന്നെ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു എന്നത് വ്യക്തമാണ്. കെ-റെയില്‍ മേഖലകളില്‍ കനത്ത തിരിച്ചടിയാണ് ഇടതുമുന്നണിക്കുണ്ടായത്.

സത്യം ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ സര്‍വ്വെ കാണാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക: https://www.sathyamonline.com/news-keralam-682172-2/

Advertisment