Advertisment

ആകെ 10 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ഉമ തോമസ് ലീഡ് ചെയ്തത് 71 വോട്ടിന് ! 8.30ന് മാത്രം എണ്ണാന്‍ തുടങ്ങിയ ഇവിഎം വോട്ടുകളുടെ കണക്കു വച്ച് ലീഡ് നില 8.20നേ പുറത്തുവിട്ട് 24 ന്യൂസ്. വ്യാജ കണക്കുപറയാനില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസും മനോരമയും ! ലീഡ് കണക്ക് തോന്നും പടി പറഞ്ഞ് മാതൃഭൂമിയും. പോസ്റ്റല്‍ ബാലറ്റില്‍ എല്ലാ ചാനലുകളും കൊടുത്ത കണക്കും തെറ്റി ! വോട്ടെണ്ണലിന്റെ ദിനത്തില്‍ മലയാളം ചാനലുകള്‍ പ്രേക്ഷകരോട് ചെയ്ത ചതി ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം ചാനലുകള്‍ ആഘോഷമാക്കാറുണ്ട്. എല്ലാ ചാനലുകളും അതിനായി വിപുലമായ സംവീധാനങ്ങളും ഒരുക്കാറുണ്ട്. ഇത്തവണ തൃക്കാക്കരയിലും നടന്നതൊക്കെ അതുതന്നെയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും മനോരമയും മാതൃഭൂമിയും തമ്മിലായിരുന്നു പ്രധാന മത്സരം. കഴിഞ്ഞ ഒരുമാസമായി തലസ്ഥാനത്തുനിന്നടക്കം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ഇറക്കിയായിരുന്നു ഈ ചാനലുകളുടെ മത്സരം. ഇതിന്റെ ഏറ്റവും പ്രധാന ദിനം തന്നെയായിരുന്നു വോട്ടണ്ണല്‍.

വോട്ടെണ്ണുമ്പോള്‍ ആദ്യം ലീഡ് പറയുന്ന ചാനല്‍ ഏതാണോ അവിടേക്ക് പ്രേക്ഷകര്‍ പോകുന്നത് സ്വഭാവികമാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമുതല്‍ തൃക്കാക്കരയിലെ ഫലം പറയുമെന്നൊക്കെയായിരുന്നു പല ചാനലുകളും അവകാശപ്പെട്ടത്.

publive-image

എന്നാല്‍ സാധാരണ ഗതിയില്‍ വോട്ടെണ്ണല്‍ തുടങ്ങുക രാവിലെ എട്ടിന് മാത്രമാണ്. എട്ടുമണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ ആദ്യ സൂചനകള്‍ ചാനലുകള്‍ നല്‍കുകയാണ് പതിവ്. തൃക്കാക്കരയില്‍ ആകെയുണ്ടായിരുന്നത് 10 പോസ്റ്റല്‍ വോട്ടുകളായിരുന്നു.

എന്നാല്‍ മത്സരിച്ച് ലീഡ് പറയുന്നതിനിടെ ഇതൊന്നും നോക്കാതെ ഉമ തോമസ് 71 വോട്ടിന് ലീഡ് ചെയ്യുന്നുവെന്ന് 8.10ന് തന്നെ 24 ന്യൂസ് അടിച്ചുവിട്ടു. എന്നാല്‍ മറ്റു ചാനലുകളാകട്ടെ 10 പോസ്റ്റല്‍ വോട്ടിന്റെ ലീഡ് ഉമയ്ക്ക് ആറ്, ജോയ്ക്ക് നാല് എന്നിങ്ങനെ കാണിച്ചു.

24 ന്യൂസ് വലിയ ലീഡ് പറഞ്ഞതോടെ എല്ലാ ചാനലുകളും തങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് കൂടുതല്‍ ലീഡ് പറയാനാവശ്യപ്പെട്ടെങ്കിലും ഇവിഎം പൊട്ടിക്കുകപോലും ചെയ്യാതെ എങ്ങനെ ലീഡ് പറയുമെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി.

ഇതിനിടെ പോസ്റ്റല്‍ വോട്ടിലും തെറ്റ് വന്നു. ആകെ 10 വോട്ടില്‍ മൂന്നെണ്ണം അസാധുവാണെന്നും ഉമയ്ക്ക് മൂന്ന്, ജോയ്ക്ക് രണ്ട്, എഎന്‍ രാധാകൃഷ്ണന് രണ്ട് എന്നിങ്ങനെയാണ് വോട്ടുനിലയെന്ന് ഏറ്റവും പുതിയ അപ്‌ഡേഷന്‍ വന്നതോടെ എല്ലാ ചാനലുകളും അതു തിരുത്തി.

publive-image

അപ്പോഴും ശ്രീകണ്ഠന്‍ നായരും സംഘവും ഉമയുടെ ലീഡ് നൂറിനു മുകളിലേക്കും പറഞ്ഞത് തുടങ്ങിയിരുന്നു. ഇതോടെ മറ്റു ചാനലുകള്‍ അവരുടെ പേരെടുത്തു പറയാതെ വിമര്‍ശനവും തുടങ്ങിയിരുന്നു. ഇതിനിടെ മാതൃഭൂമിയും 24 ന്യൂസിന് പിന്നാലെ തോന്നിയതുപോലെ ലീഡ് കൊടുത്തു.

അപ്പോഴും ഏഷ്യാനെറ്റ് ന്യൂസും മനോരമയും പോസ്റ്റല്‍ വോട്ടില്‍ തന്നെ നിന്നു. ഒടുവില്‍ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ഉമ തോമസ് 597 എന്ന ലീഡ് നില ഏഷ്യാനെറ്റ് ന്യൂസ് നല്‍കി. പിന്നാലെ 24 ന്യൂസ്, മനോരമ, മാതൃഭൂമി എന്നിവരും ഇതേ ലീഡ് നല്‍കി. എന്നാല്‍ ആദ്യ രണ്ടു ബൂത്തിലെ കണക്കുവച്ചായിരുന്നു ചാനലുകള്‍ ഈ ബ്രേക്കിങ് നല്‍കിയത്.

ആദ്യ റൗണ്ടില്‍ ഇത്ര മോശം പ്രകടനം യുഡിഎഫ് നടത്തിയെന്ന് പറഞ്ഞ് പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതിനിടെയാണ് 2157 വോട്ടിന് ഉമ ആദ്യ റൗണ്ടില്‍ ലീഡ് ചെയ്യുന്നുവെന്ന യഥാര്‍ത്ഥ കണക്ക് എത്തിയത്. ഇതോടെ മുമ്പ് പറഞ്ഞതെല്ലാം വിഴുങ്ങി ആ കണക്ക് നല്‍കി ചാനലുകാര്‍ വീണ്ടും ആഘോഷം നടത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ ആങ്കറായ വിനു വി ജോണ്‍ ഇടയ്ക്കിടെ എതിര്‍ ചാനലുകളെ കുത്തിക്കുത്തി പറയുകയും ചെയ്തിരുന്നു. നേരത്തെ ലീഡ് നില അപ്‌ഡേറ്റ് ചെയ്യാനുള്ള സംവീധാനം ശരിയാകാത്തതിനാല്‍ വോട്ടെണ്ണല്‍ വൈകിയിരുന്നു. 8.30ന് ശേഷമാണ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയത്.

വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക: ">

Advertisment