കേരള കോണ്‍ഗ്രസ് നേതാവ് ജോസ് പാറേക്കാടനും മീനച്ചിലിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തങ്കച്ചന്‍ ഓടയ്ക്കലും കേരള കോണ്‍ഗ്രസ് - എമ്മില്‍ ചേര്‍ന്നു

New Update

publive-image

പാലാ: കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാടനും കോണ്‍ഗ്രസ് പ്രാദേശിക നേതാവും പൂവരണി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം തങ്കപ്പന്‍ ഓടയ്ക്കലും ജോസ് കെ മാണി ചെയര്‍മാനായ കേരള കോണ്‍ഗ്രസ് -എമ്മില്‍ ചേര്‍ന്നു. തിങ്കള്‍ വൈകിട്ട് പൈകയില്‍ നടന്ന ചടങ്ങില്‍ മീനച്ചില്‍ മണ്ഡലം പ്രസിഡന്‍റ് ബിനോയ് നരിതൂക്കിലില്‍ നിന്നും ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

Advertisment

publive-image

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം പുലിക്കുന്നേലിന്‍റെ സാന്നിധ്യത്തിലായിരുന്നു നേതാക്കള്‍ക്ക് അംഗത്വം നല്‍കിയത്. നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്‌, നിയോജക മണ്ഡലം സെക്രട്ടറി സാജോ പൂവത്താനി, കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്‍റ് ടോബി തൈപ്പറമ്പില്‍ ഉള്‍പ്പെടെ മീനച്ചില്‍ മണ്ഡലത്തില്‍നിന്നുള്ള പ്രധാന കേരള കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ സംബന്ധിച്ചു.

കെഎസ്‌സി മുതല്‍ കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തില്‍ 35 വര്‍ഷക്കാലമായി വിവിധ തലങ്ങളില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിച്ച നേതാവാണ് ജോസ് പാറേക്കാട്. മുമ്പ് ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് - എമ്മില്‍ ലയിച്ചപ്പോഴും ജില്ലാ ജനറല്‍ സെക്രട്ടറിയും സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവുമായിരുന്നു. ജോസഫ് വിഭാഗത്തിന് ആദ്യകാലം മുതല്‍ മിനച്ചില്‍ പഞ്ചായത്തില്‍നിന്നുള്ള ഏക സംസ്ഥാന നേതാവും ജനറല്‍ സെക്രട്ടറിയുമായിരുന്നു ജോസ്.

publive-image

കോണ്‍ഗ്രസ് പ്രാദേശിക നേതാവും പൂവരണി ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന തങ്കച്ചന്‍ ഓടയ്ക്കന്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മീനച്ചില്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ചിരുന്നു. കഴിഞ്ഞ രണ്ട് കാലാവധികളിലായി മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിന് മെമ്പര്‍മാരില്ല.

കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അനുമതിയോടെയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

Advertisment