Advertisment

ബിനോയ്‌ വിവാദം പുറത്തുവിട്ടത് പിണറായി - കോടിയേരി കൂട്ടുകെട്ട് പൊളിയ്ക്കാന്‍ ലക്‌ഷ്യം വച്ച്. പരാതി പുറത്തുവിട്ടത് പാര്‍ട്ടി ഉന്നതരെന്നത് കേരള ഘടകത്തെ പ്രതിരോധത്തിലാക്കി ! മനോരമ റിപ്പോര്‍ട്ടറുടെ പാര്‍ട്ടി ബന്ധവും നിരീക്ഷണത്തില്‍ !

New Update

തിരുവനന്തപുരം:  പാര്‍ട്ടി സമ്മേളനങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കവേ അപ്രതീക്ഷിത സമയത്ത് പുറത്ത് വന്ന ബിനോയ്‌ കോടിയേരി വിവാദം പാര്‍ട്ടിയിലെ പിണറായി - കോടിയേരി കൂട്ടുകെട്ട് തകര്‍ക്കാന്‍ ലക്‌ഷ്യം വച്ച് പുറത്തുവിട്ടതെന്ന് സൂചന.

Advertisment

അധികാരമേറ്റ ശേഷം അഴിമതികളുടെയും നിയമന നടപടികളുടെയും കാര്യത്തില്‍ കര്‍ക്കശ നിലപാട് തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനു മുമ്പിലേക്ക് കോടിയേരി ബാലകൃഷ്ണന്‍റെ മകന്റെ കേസ് എറിഞ്ഞിട്ടത് അത് പിണറായിയെക്കൊണ്ട് കൊത്തിക്കാന്‍ ലക്‌ഷ്യം വച്ചായിരുന്നത്രെ.  പക്ഷെ തന്ത്രപരമായി ഇരുവരും ഈ വിവാദത്തില്‍ നിന്നും തലയൂരിയെന്നാണ് വിലയിരുത്തല്‍.

publive-image

ഇരുവരും തമ്മിലുള്ള ബന്ധത്തിന് പ്രത്യേകിച്ച് കോട്ടം തട്ടിയതുമില്ല. വിവാദങ്ങള്‍ പുറത്തുവിട്ടത് പാര്‍ട്ടിയിലെ ഒരു വിഭാഗമാണെന്നതാണ് സി പി എം കേരള ഘടകത്തെ അപ്പാടെ പ്രതിരോധത്തിലാക്കിയത്. പാര്‍ട്ടി ബന്ധമുള്ള വ്യക്തി പാര്‍ട്ടിയ്ക്ക് കൊടുത്ത പരാതിയാണ് പാര്‍ട്ടി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകനിലൂടെ ലോകം അരിഞ്ഞത്.

സി പി എമ്മില്‍ സീതാറാം യെച്ചൂരി, എം എ ബേബി, മന്ത്രി തോമസ്‌ ഐസക് എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ഈ വാര്‍ത്ത പുറത്തുവിട്ട മനോരമയിലെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ജോമി തോമസ്‌.

അതേസമയം, പിണറായിയുമായും കോടിയേരിയുമായും ജോമിക്ക് കാര്യമായ അടുപ്പവുമില്ല. അവരതിന് താല്പര്യപ്പെടാറില്ലെന്നതുതന്നെ കാര്യം. അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്നാണ് വാര്‍ത്ത ചോര്‍ന്നതെന്ന് വ്യക്തം. അതെന്തിനായിരുന്നതെന്നതും വ്യക്തം.

പാര്‍ട്ടി സമ്മേളനത്തില്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. മാര്‍ച്ചില്‍ സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടറി അധികാരമേല്‍ക്കണം. അത് കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആയിരിക്കരുതെന്ന്‍ കരുതുന്നവര്‍ സി പി എമ്മിലുണ്ട്.  അത് കേരളത്തിലെ നേതാക്കളാണോ പി ബിയിലെ നേതാക്കളാണോ എന്നതിലേ തര്‍ക്കമുള്ളൂ.

പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം ഇരുവരെയും ശക്തരാക്കി നിര്‍ത്തിയിരിക്കുകയാണ്. സെക്രട്ടറി മാറിയാല്‍ മുഖ്യമന്ത്രിയുടെ ശക്തി ചോരും. ഭരണം പാര്‍ട്ടിയുടെ കടിഞ്ഞാണിലേക്ക് മടങ്ങിവരും. ഒപ്പം രണ്ടാമനെന്ന പരിഗണനാ ലിസ്റ്റില്‍ നിന്നും കോടിയേരിയെ വെട്ടിനിരത്തുകയുമാകാം. പക്ഷെ കോടിയേരിയുടെയും പാര്‍ട്ടിയുടെയും ഇമേജ് മോശമാക്കിയെന്നല്ലാതെ ഉദ്ദിഷ്ഠ കാര്യങ്ങളൊന്നും ലക്‌ഷ്യം കണ്ടില്ല.

publive-image

മകന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് രേഖകള്‍ വച്ച് വിശദീകരിക്കാന്‍ ചില വസ്തുതകള്‍ ഉണ്ടായിരുന്നെന്ന് അതിലേറെ ആശ്വാസമായി.  രാഹുല്‍ കൃഷ്ണയും ബിനോയിയും തമ്മിലുണ്ടായിരുന്ന കൊടുക്കല്‍ വാങ്ങലുകളും അവശേഷിക്കുന്ന തുകയിലുണ്ടായിരുന്ന തര്‍ക്കങ്ങളുമെല്ലാം കണക്കുകള്‍ നിരത്തി കോടിയേരി സഹപ്രവര്‍ത്തകരെ ബോധിപ്പിച്ചു.

ഒടുവില്‍ സെറ്റില്‍മെന്റിന് മുപ്പത് ലക്ഷത്തില്‍ ഒതുങ്ങിയ തുകയെ ഉണ്ടായിരുന്നുള്ളൂ എന്ന വിശദീകരണമാണ് പുറത്തു കേള്‍ക്കുന്നത്. അത് കൊടുത്ത് തീര്‍ക്കാനും ധാരണയിലെത്തി. വിവാദം പുറത്തുവന്ന ദിവസം തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കിയതും രക്ഷയായി.

അതിലേറെ മറ്റൊരു കൗതുകം കൂടിയുണ്ട് വിവാദത്തിന്. കോടിയേരിയുടെ മക്കളില്‍ ഇളയവനായ ബിനീഷാണ് സ്ഥിരം വിവാദ നായകന്‍. അതേസമയം, ബിനോയ്‌ വിവാദങ്ങളിലില്ലെന്നു മാത്രമല്ല, പൊതുവേ സ്വീകാര്യനാണ്. അതിനാല്‍ ബിനോയിയെ ക്രൂശിക്കാന്‍ പലരും ഒരുക്കമായിരുന്നില്ല.

അതേസമയം, കക്ഷി ബിനീഷ് ആയിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. അങ്ങനെ അതും രക്ഷയായി.

 

kodiyeri binoy kodiyeri pinarayivijayan
Advertisment