Advertisment

ഇസാഫ് ദേശീയ ഗെയിംസ്: കേരളം ജേതാക്കള്‍

author-image
admin
New Update

തൃശ്ശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് സംഘടിപ്പിച്ച മൂന്നാമത് ഇസാഫ് ദേശീയ ഗെയിംസില്‍ കേരളം ഓവറോള്‍ ചാമ്പ്യന്‍മാരായി. കേരള കാര്‍ഷിക സര്‍വ്വകലാശാല, വെറ്ററിനറി സര്‍വ്വകലാശാല ഗ്രൗണ്ടുകളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഗെയിംസില്‍ 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള 600 ഓളം ഇസാഫ് ജീവനക്കാര്‍ പങ്കെടുത്തു.

Advertisment

publive-image

ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, അത്‌ലറ്റിക്‌സ് മത്സരങ്ങളാണ് ഗെയിംസിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്.

ഇസാഫ് സ്ഥാപകന്‍ കെ.പോള്‍ തോമസ് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്‍മാന്‍ മെറീന പോള്‍, ഇസാഫ് സഹ-സ്ഥാപകന്‍ ജേക്കബ് സാമുവല്‍, ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ്ജ് തോമസ്, ഇസാഫ് റീടെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ എമി അച്ചാ പോള്‍, അലോക് തോമസ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല അഗ്രിക്കള്‍ച്ചര്‍ എക്‌സ്റ്റന്‍ഷന്‍ വിഭാഗം ഡയറക്ടര്‍ ഡോ. ജിജു പി. അലക്‌സ് സമ്മാനദാനം നിര്‍വ്വഹിച്ചു. ജോര്‍ജ്ജ് തോമസ് അദ്ധ്യക്ഷനായിരുന്നു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സി.എഫ്.ഒ. കെ.പദ്മകുമാര്‍, ഇസാഫ് റീടെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ. അശോക് ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

Advertisment