Advertisment

സി അച്യുതമേനോന് ശേഷം ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് നേതാവ് മാരാമണ്‍ വേദിയില്‍. കോടിയേരി ബാലകൃഷ്ണന്‍ എത്തിയത് മാര്‍ ക്രിസ്റ്റോസത്തെ അഭിനന്ദിക്കാന്‍

New Update

പത്തനംതിട്ട:  മാരാമണ്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എത്തി.  123 -)൦ മത് മാരാമണ്‍ കണ്‍വെന്‍ശന്റെ ബുധനാഴ്ച നടന്ന ഉച്ച യോഗത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തത്.

Advertisment

സമ്മേളനത്തിലേക്കെത്തി സദസ്സിലിരുന്ന കോടിയേരിയെ പതിവിന് വിപരീതമായി മാരാമണ്‍ വേദിയില്‍ ക്ഷണിച്ചു വരുത്തി ആദരിക്കാനും സമ്മേളനം നിയന്ത്രിച്ച സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത മറന്നില്ല. മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന് ശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് മാരാമണ്‍ വേദിയിലെത്തുന്നത്.

publive-image

സംസ്ഥാന സര്‍ക്കാര്‍ മാരാമണ്‍ കണ്‍വെന്‍ഷന് നല്‍കിയ സേവനങ്ങള്‍ക്ക് മെത്രാപ്പോലീത്ത കോടിയേരിയെ നന്ദി അറിയിച്ചു.  ഡോ. മാര്‍ ക്രിസ്റ്റോസം വലിയ മെത്രാപ്പോലീത്ത പ്രസംഗിക്കുമ്പോഴായിരുന്നു കോടിയേരി സമ്മേളനത്തിലേക്ക് എത്തിയത്.  മുന്‍ നിരയിലിരുന്നു പ്രസംഗം മുഴുവന്‍ കേട്ടു.

തുടര്‍ന്ന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത കോടിയേരിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന്‍ വേദിക്ക് പുറത്ത് നിന്ന് കോടിയേരി ക്രിസ്റ്റോസം തിരുമേനിയെ വണങ്ങി. അതിഥികള്‍ പ്രസംഗവേദിയില്‍ കയറുന്ന പതിവില്ലാത്തതിനാലായിരുന്നു ഇത്. എന്നാല്‍ വേദിയില്‍ ഇരുന്ന മെത്രാപ്പോലീത്തമാര്‍ കോടിയേരിയെ വേദിയിലേക്ക് ക്ഷണിച്ചു.

ഇതോടെ വേദിയില്‍ ചെന്ന കോടിയേരി കയ്യിലിരുന്ന ബൊക്കെ ക്രിസ്റ്റോസം തിരുമേനിക്ക് നല്‍കി പത്മഭൂഷന്‍ കിട്ടിയതിന്റെ അഭിനന്ദനം അറിയിക്കുകയാണെന്ന് പറഞ്ഞു. സാധാരണ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മാരാമണ്‍ വേദിയില്‍ എത്താറില്ല.

kodiyeri
Advertisment