Advertisment

ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികളായി. സെബാസ്റ്റ്യന്‍ പോള്‍ എക്സ് എം പി ചെയര്‍മാന്‍, അല്‍ അമീന്‍ പ്രസിഡന്റ്, ഷാജന്‍ സ്‌കറിയ സെക്രട്ടറി, മുജീബ് കളനാട് ട്രഷറര്‍, വിന്‍സെന്റ്‌ നെല്ലിക്കുന്നേല്‍ വൈസ് പ്രസിഡന്റ്. ഓണ്‍ലൈന്‍ മീഡിയ രെജിസ്ട്രേഷന്‍ അനന്തമായി നീണ്ടാല്‍ നിയമപരമായും സംഘടനാപരമായും നടപടി സ്വീകരിക്കാന്‍ തീരുമാനം

New Update

തിരുവനന്തപുരം:  മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ പത്രങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സൗത്ത് ലൈവ് ചീഫ് എഡിറ്ററും അറിയപ്പെടുന്ന മാധ്യമ നിരീക്ഷകനും മുന്‍ എം പിയുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ആണ് ചെയര്‍മാനാണ്.

Advertisment

ഇ-വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അല്‍ അമീന്‍ പുതിയ പ്രസിഡണ്ടായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പുതിയ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുള്‍ മുജീബ് ആണ് ട്രഷറര്‍.

publive-image

അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, അല്‍ അമീന്‍, ഷാജന്‍ സ്‌കറിയ, അബ്ദുള്‍ മുജീബ്, വിന്‍സന്റ് നെല്ലിക്കുന്നേല്‍, അജയ് മുത്താന, ഷാജി ജോണ്‍


വൈസ് പ്രസിഡണ്ടായി സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേലിനെയും, ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), ഷാജി ജോണ്‍ (മെട്രോ മാറ്റിനി) എന്നിവരെയും തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കെ വാര്‍ത്ത), സുഹൈല്‍ (ഡൂള്‍ ന്യൂസ്), സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), വിജേഷ് (ഈസ്റ്റ്കോസ്റ്റ് ഡെയ്ലി), ബിനു ഫല്‍ഗുനന്‍ (വണ്‍ ഇന്ത്യ), ഷബീര്‍ (ബിഗ് ന്യൂസ് ലൈവ്), കെ. കെ. ബിജുനു (കേരള ഓണ്‍ലൈന്‍ ന്യൂസ്), കെ കെ ശ്രീജിത് (ട്രൂ വിഷന്‍ ന്യൂസ്), ഷാജി (എക്‌സ്പ്രസ് കേരള).

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഓണ്‍ലൈന്‍ മീഡിയ രെജിസ്ട്രേഷന്‍ ഇനിയും വൈകുന്നതില്‍ യോഗം കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.

പുതിയ ഓണ്‍ലൈന്‍ മീഡിയ രജിസ്ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പിആര്‍ഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു. അതേസമയം തീരുമാനം അനന്തമായി നീണ്ടുപോകുകയാണെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരമായും സംഘടനാപരമായും മേല്‍നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

സംഘടനയില്‍ അംഗത്വത്തിനായി പുതുതായി അപേക്ഷിച്ച അഞ്ച് ഓണ്‍ലൈന്‍ പത്രങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ യോഗ്യതാ നിര്‍ണ്ണയ കമ്മിറ്റികളെ നിശ്ചയിച്ചു.

കോം ഇന്ത്യയുടെ പുതിയ വെബ്സൈറ്റിന്‍റെ ചുമതല വണ്‍ ഇന്ത്യ മലയാളത്തിന്‍റെ എഡിറ്റര്‍ ഷിനോദ് എടക്കാടിന് കൈമാറി. കോം ഇന്ത്യയുടെ അഞ്ചാം വാര്‍ഷികം മന്ത്രിമാരെയും സാമൂഹ്യ പ്രമുഖരെയും ഉള്‍പ്പെടുത്തി വിപുലമായി ആഘോഷിക്കാന്‍ സോയിമോന്‍ മാത്യു, കണ്‍വീനറായി സംഘാടക സമിതി രൂപീകരിച്ചു.

കോം ഇന്ത്യയിലെ അംഗ ഓണ്‍ലൈന്‍ പത്രങ്ങള്‍ ഇവയാണ്;

സത്യം ഓണ്‍ലൈന്‍, ഇ വാര്‍ത്ത, എക്‌സ്പ്രസ് കേരള, മറുനാടന്‍ മലയാളി, ഡൂള്‍ ന്യൂസ്, ട്രൂ വിഷന്‍, ഗ്രാമജ്യോതി, മലയാളി വാര്‍ത്ത, വണ്‍ ഇന്ത്യ മലയാളം, ന്യൂസ് മൊമന്റ്‌സ്, സൗത്ത് ലൈവ്, കെവാര്‍ത്ത, കാസര്‍കോട് വാര്‍ത്ത, വൈഗ ന്യൂസ്, മെട്രോ മാറ്റിനി, ബിഗ് ന്യൂസ് ലൈവ്, മലയാളം ഇ- മാഗസിന്‍, പത്രം ഓണ്‍ലൈന്‍, അഴിമുഖം, ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലി, നാരദ ന്യൂസ്, ഏഷ്യന്‍ ഗ്രാഫ്, കേരള ഓണ്‍ലൈന്‍ ന്യൂസ് എന്നിവയാണ് സംഘടനയിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍.

ദിവസേന കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തിൽ ഓഫീസും മതിയായ സ്റ്റാഫും ഉള്ള പോർട്ടലുകൾക്ക് മാത്രമാണ് കോം ഇന്ത്യയിൽ അംഗത്വം നൽകുന്നത്. ഈ യോഗ്യത ഉള്ള ന്യൂസ് പോർട്ടലുകൾക്ക് അംഗത്വത്തിനായി ചുവടെ കൊടുത്തിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കാവുന്നതാണ്. വേണ്ടത്ര പരിശോധനകൾക്ക് ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ യോഗ്യതയുള്ളവർക്ക് കോം ഇന്ത്യയിൽ പ്രവേശനം നൽകും.

ഇ-മെയിൽ വിലാസം:- office@comindia.org

publive-image

 

com india
Advertisment