കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും അലങ്കാരങ്ങളും ഇനിയില്ല. സ്വകാര്യ ബസുകൾക്കും യൂണിഫോം

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, January 31, 2018

കണ്ണൂർ: ഗതാഗത വകുപ്പിന്റെ പുതിയ നിർദേശപ്രകാരം കേരളത്തിലെ സ്വകാര്യ ബസുകൾക്ക് ഇനിമുതല്‍ യൂണിഫോം. നാളെ മുതൽ പെർമിറ്റ് പുതുക്കുന്ന എല്ലാ ബസുകൾക്കും കളർകോഡ് നിർബന്ധമാക്കു൦. ഇതോടെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും ചിത്രപ്പണികളും ബസുകളില്‍ നിന്ന് അപ്രത്യക്ഷമാകും.

നീല, പച്ച, മെറൂൺ നിറങ്ങളാണ് ബസുകള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർവീസുകൾക്ക് നീല, സിറ്റി സർവീസുകൾക്ക് പച്ച, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് മെറൂൺ എന്നീ നിറങ്ങളാണു നിർദേശിച്ചിട്ടുള്ളത്. എല്ലാ ബസുകളുടെയും അടിഭാഗത്തോട് ചേർന്ന് ഓഫ് വൈറ്റ് നിറത്തിലുള്ള മൂന്ന് വരകളും കാണും.

കളർകോഡ് പ്രാബല്യത്തിൽ വരുന്നതോടെ ആളുകൾക്ക് എളുപ്പത്തിൽ ബസുകൾ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ വിശ്വാസം. ലിമിറ്റ‍‍ഡ്, ഓർഡിനറി എന്നിങ്ങനെയുള്ള എഴുത്ത് ബോർഡുകളും ഇതോടെ മറയും. നിലവിലുള്ള ബസുകളുടെ പെർമിറ്റ് പുതുക്കുന്ന സമയത്താണ് നിറം മാറ്റേണ്ടത്. പുതിയ ബസുകൾക്കു പെർമിറ്റ് ലഭിക്കാനും പുതിയ നിറക്രമം പാലിക്കണം.

×