വയനാട്: കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. വയനാട് മുപ്പൈനാട് കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. ഞായറാഴ്ച രാത്രി 11നാണ് സംഭവം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. പുലിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.
പുലിയുടെ ആരോഗ്യനില പരിശോധിച്ചശേഷം തുറന്ന് വിടുന്നത് ഉള്‍പ്പെടെയുള്ള നടപടികൡലേക്ക് കടക്കുമെന്നാണ് വിവരം.