follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

സ്വഛ് ഭാരത് മിഷന്‍ നടപ്പിലാക്കിയതില്‍ കേരളത്തില്‍ മാത്രം 286 കോടിയുടെ ക്രമക്കേട് നടന്നതായി സൂചന

ന്യൂസ് ബ്യുറോ , ഇടുക്കി » Posted : 09/01/2016

നരേന്ദ്ര മോദി തന്‍റെ സ്വപ്ന പദ്ധതികളിലൊന്നായി ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ സ്വഛ് ഭാരത്‌ മിഷന്‍റെ പ്രവര്‍ത്തനങ്ങളില്‍ വന്‍ ക്രമക്കേട്. കേരളത്തിലെ പദ്ധതി നടത്തിപ്പില്‍ 286 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സൂചന.

മിനിസ്റ്ററി ഓഫ് ഡ്രിങ്കിംഗ് വാട്ടര്‍ ആന്‍ഡ്‌ സാനിട്ടേഷന്‍റെ ഔധ്യോഗിക വെബ്സൈറ്റിലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തകരായ അമല്‍ തേനംപറമ്പിലും ആമി രാംദാസും പുറത്തുകൊണ്ടുവന്ന വിവരങ്ങളനുസരിച്ച് ‘ 286.1864 കോടി രൂപ ചിലവഴിച്ച് 1219948 ടോയ്‌ലറ്റുകള്‍ നിര്മിച്ചതയാണ് സ്വഛ് ഭാരത് മിഷന്‍റെ അവകാശപ്പെടുന്നത്. എന്നാല്‍ 2011-ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ ടോയ്‌ലറ്റ് സൗകാര്യമില്ലാത്ത വീടുകളുടെ എണ്ണം 370385 മാത്രമാണ് ’ എന്നത് വലിയ ക്രമക്കെടിലേക്ക് വിരല്‍ചൂണ്ടുന്നു

കേവലം 45000-ത്തോളം ടോയ്‌ലറ്റുകള്‍ മാത്രമാണ് പദ്ധതി പ്രകാരം കേരളത്തില്‍ നിര്മിച്ചിട്ടുള്ളതെന്നാണ് ശുചിത്വ മിഷന്‍ നല്‍കുന്ന വിവരം അതിനാല്‍തന്നെ പദ്ധതിക്കായി 286 കോടി രൂപ ചിലവഴിച്ചെന്ന കണക്കുകള്‍ ബി.ജെ.പിക്കും സര്‍ക്കാരിനും കേരളത്തിലെ പദ്ധതി നടത്തിപ്പുകാരായ ശുചിത്വ മിഷനും വലിയ തലവേദന സൃഷ്ട്ടിക്കുകയാണ്. മോദി തന്‍റെ വിദേശ പര്യടനങ്ങളിലുടനീളം നടത്തുന്ന പ്രസംഗങ്ങളിലെ മുഖ്യവിഷയങ്ങളിലൊന്ന് സ്വഛ് ഭാരത്‌ മിഷന്‍റെ വിജയമാണ്. എന്നാല്‍ പദ്ധതി പരാജയമാണെന്ന് ബി.ജെ.പി. യുടെ ദേശിയ നേതാക്കള്‍തന്നെ ആരോപണമുന്നയിച്ചിരുന്നു എന്നാല്‍ അന്ന് കണക്കുകളിലെ നേട്ടം ചുണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ആരോപണങ്ങളുടെ മുനയൊടിച്ചത്.

ക്രമക്കേടിന്റെ വിശദാശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ പ്രതിക്കുട്ടിലക്കാനാണ് കേരളത്തില്‍ നിന്നുള്ള കോണ്ഗ്രസ് എം.പി മാരുടെ നീക്കം.
മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ രാജ്യത്തെ ശുചിത്വം ലക്ഷ്യമാക്കി നടപ്പിലാക്കിയ പദ്ധതികളായ സെന്‍ട്രല്‍ റൂറല്‍ സാനിട്ടേഷന് പ്രോഗ്രാം , ടോട്ടല്‍ സാനിട്ടേഷന്‍ ക്യാമ്പയിന്‍ , നിര്‍മല്‍ ഭാരത്‌ അഭിയാന്‍ തുടങ്ങിയ പദ്ധതികളെയെല്ലാം ചരിത്രത്തില്‍നിന്നുതന്നെ തുടച്ചുമാറ്റി വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് 2014 ഒക്ടോബര്‍ 2-നാണ് സ്വഛ് ഭാരത്‌ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാക്ഷാല്‍ നരേന്ദ്ര മോദിതന്നെ ചൂലുമെടുത്ത് ഡല്‍ഹിയിലെ റോഡ്‌ തൂക്കാനിറങ്ങി വലിയ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുകയും ചെയ്യ്തു. മുന്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതികളുടെ പേരുകള്‍ പോലും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്‌ കാര്‍ഡില്‍ പരാമര്‍ശിച്ചിട്ടില്ല.

കാശ്മീരില്‍ ഉണ്ടായ ഏറ്റു മുട്ടലില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനീകര്‍ക്കായി ശവപ്പെട്ടി വാങ്ങിയതില്‍ കുംഭകോണം നടന്നെന്ന വാര്‍ത്ത‍ ബി.ജെ.പി.ക്ക് ഉണ്ടാക്കിയ നാണക്കേട്‌ ചില്ലറയല്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സ്വഛ് ഭാരത്‌ മിഷന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞാല്‍ അതിനെ പ്രധിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ വിയര്‍പ്പൊഴുക്കേണ്ടിവരും .

വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അമല്‍ തേനംപറമ്പില്‍ മുഖ്യമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കം. നിയമസഭാ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ആയതിനാല്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചയില്ലാത്ത അന്വേഷണം ഉണ്ടായേക്കും.

:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+