follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

യുഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമപദ്ദതികള്‍ പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു ; കാരുണ്യ ചികിത്സ പദ്ധതിയും സുകൃതം പദ്ദതിയും ആദ്യം നിര്‍ത്തലാക്കും ; സ്വന്തം കണ്‍മുന്നില്‍ വെച്ച് കുഞ്ഞിനെ കൊല്ലുന്നത് കാണുന്ന അമ്മയുടെ വേദനയാണ് തനിക്കെന്ന് കെഎം മാണി

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 17/02/2017

തിരുവനന്തപുരം: സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്രയമായിരുന്ന വിവിധ സൗജന്യ ധനസഹായ ചികിത്സാ പദ്ധതികൾ സർക്കാർ നിർത്ത‌ലാക്കുന്നു. കാരുണ്യ, സുകൃതം തുടങ്ങി ഒമ്പത് സൗജന്യ ചികിത്സാ പദ്ധതികളാണ് സർക്കാർ നിർത്തലാക്കുന്നത്.



പുതിയ ഇൻഷ്വറൻസ് പദ്ധതി തുടങ്ങുമെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. സൗജന്യ ചികിത്സാ പദ്ധതിയിലൂടെ 900 കോടിയുടെ കുടിശ്ശികയാണ് ഉള്ളത്. കാരുണ്യ പദ്ധതിയിൽ 854.65 കോടിയുടെയും സുകൃതം പദ്ധതിയിൽ 18 കോടിയുടെയും കുടിസികയാണ് ഉള്ളത്. ഈ കുടിശിക എങ്ങനെ തീർക്കുമെന്ന് സർക്കാരിന് വ്യക്തമല്ല.

അതിനിടെ, സൗജന്യ ചികിത്സാ പദ്ധതികൾ നിർത്തലാക്കുന്നത് കൺമുന്നിൽ വച്ച് കുഞ്ഞിനെ കൊല്ലുന്നതിനു തുല്ല്യമാണെന്ന് മുൻ ധനകാര്യമന്ത്രി കെ.എം. മാണി പ്രതികരിച്ചു.

ക്യാൻസർ, ഹൃദയസംബന്ധ രോഗങ്ങൾ, തലച്ചോർ, കരൾ ശസ്ത്രക്രിയകൾ, വൃക്ക രോഗങ്ങൾ(ഡയാലിസിസ്), തുടർ ചികിത്സ, പെരിറ്റോണിയൽ ഡയാലിസിസ്, ഹീമോഫീലിയ (ഓരോ രോഗബാധിതനും മൂന്ന് ലക്ഷം രൂപ വരെ) മാരകമായ നട്ടെല്ല്, സുഷുമ്‌ന നാഡി, ശ്വാസകോശ രോഗങ്ങൾ എന്നിവ ബാധിച്ചവർക്കായിരുന്നു കാരുണ്യ ചികിത്സാ പദ്ധതി വഴി സഹായങ്ങൾ ലഭിച്ചിരുന്നത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+