follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസ് സി.പി.ഐ.എം ധാരണ; ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ജയം

ന്യൂസ് ബ്യൂറോ കോട്ടയം » Posted : 19/05/2017

കോട്ടയം : ജില്ലാ പഞ്ചായത്തിൽ വീണ്ടും സിപിഐഎം – കേരള കോൺഗ്രസ് (എം) സഖ്യം. ഇന്നു നടന്ന വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ സിപിഐഎം അംഗങ്ങളുടെ പിന്തുണയോടെ ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ലിസമ്മ ബേബിയെ എട്ടിനെതിരെ 12 വോട്ടുകൾക്കാണു തോൽപ്പിച്ചത്. സിപിഐ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. പി.സി.ജോർജ് ജനപക്ഷം അംഗം വോട്ട് അസാധുവാക്കി. കോൺഗ്രസ് അംഗങ്ങൾ ജില്ലാ പഞ്ചായത്തിനു മുന്നിൽ പ്രതിഷേധിച്ചു.



വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വന്ന ഒഴിവിലാണ് മത്സരം നടന്നത്. പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്കും ഒരു അംഗത്തിന്റെ ഒഴിവുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അട്ടിമറിച്ച് സിപിഐഎം പിന്തുണയോടെയാണ് കേരള കോൺഗ്രസ് പ്രസിഡന്റ് പദം നേടിയത്.

തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് കേരള കോൺഗ്രസ് (എം) കാട്ടിയതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. രാഷ്ട്രീയത്തിലെ കെ.എം. മാണിയുടെ കപടമുഖമാണ് ഇത്. ചതിയുടെയും വഞ്ചനയുടെയും ആവർത്തനമാണിത്. ആസൂത്രിതമായ തീരുമാനം ആണിതെന്നും ജോഷി ഫിലിപ്പ് അറിയിച്ചു. ജില്ലാ പഞ്ചായത്തിൽ നടന്ന വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ സിപിഐഎം അംഗങ്ങളുടെ പിന്തുണയോടെ ജയിച്ച പശ്ചാത്തലത്തിലാണു ജോഷി ഫിലിപ്പിന്റെ പ്രതികരണം.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+