follow us

1 USD = 64.251 INR » More

As On 20-09-2017 09:25 IST

ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റ് മരിച്ചത് പീഡനം മൂലം ;ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു ;പരിശീലകര്‍ പീഡിപ്പിച്ചതായി കുറിപ്പിലുണ്ടെന്ന് പൊലീസ്

ന്യൂസ് ബ്യൂറോ മലപ്പുറം » Posted : 19/05/2017

പയ്യന്നൂര്‍ : ഏഴിമല നാവിക അക്കാദമിയിലെ കേഡറ്റ് സൂരജിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പരിശീലകര്‍ പീഡിപ്പിച്ചതായി കുറിപ്പിലുണ്ടെന്നും പൊലീസ്. അസ്വാഭാവിക മരണത്തിനു കേസെടുത്ത സംഭവത്തില്‍, ആത്മഹത്യാ പ്രേരണക്കുറ്റം കൂടി നാവിക അക്കാദമി ഉദ്യോഗസ്ഥര്‍ക്കു മേല്‍ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.



മലപ്പുറം താനാളൂര്‍ പുത്രക്കാട്ട് ഹൗസിലെ വിരമിച്ച നാവികസേന ഉദ്യോഗസ്ഥന്‍ കര്‍ണാടകയിലെ ഗുഡെപ്പ രമണയുടെയും തിരൂരിലെ പുഷ്പലതയുടെയും മകനാണ് സൂരജ്.

17നു വൈകിട്ട് 5.30ന് ആണു സൂരജിനെ അക്കാദമിക് കെട്ടിടമായ ആര്യഭട്ട ബ്ലോക്കിന്റെ മുറ്റത്ത് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയതെന്നു നാവിക അക്കാദമി അധികൃതര്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സൂരജ് 18നു പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+