follow us

1 USD = 64.855 INR » More

As On 22-09-2017 21:34 IST

പയ്യന്നൂര്‍ കൊലപാതകം: ഏഴംഗ കൊലയാളി സംഘത്തിലെ പ്രതീഷ് പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു .?

ന്യൂസ് ബ്യൂറോ കണ്ണൂര്‍ » Posted : 19/05/2017

കണ്ണൂര്‍ : പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേക്കു കടന്നതായി പൊലീസ്. ഏഴംഗ കൊലയാളി സംഘത്തിലെ പ്രതീഷ് ആണ് വിദേശത്തേക്കു കടന്നത്. തന്റെ പേരുള്ള മറ്റൊരാളിലേക്ക് അന്വേഷണം തിരിച്ചുവിട്ടതിനുശേഷമാണ് ഇയാള്‍ വിദേശത്തേക്കു കടന്നത്.



അതേസമയം, കേസില്‍ രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഏഴംഗ സംഘത്തിലെ രണ്ടുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രധാന പ്രതികളായ റിനേഷ്, ജ്യോതിഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+