follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

ഇനി സമരത്തിന് ഇറങ്ങിയാല്‍ കൊല്ലുമെന്ന് എം.എം.മണിയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി ഗോമതി ;പരാതി നല്‍കിയിട്ട് പൊലീസ് കേസ് എടുക്കുന്നില്ല

ന്യൂസ് ബ്യൂറോ കോഴിക്കോട് » Posted : 19/05/2017

കോഴിക്കോട് : ഇനി സമരത്തിന് ഇറങ്ങിയാല്‍ കൊല്ലുമെന്ന് മന്ത്രി എം.എം.മണിയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മൂന്നുപേര്‍ വീട്ടില്‍വന്നാണ് ഭീഷണിപ്പെടുത്തിയത്. പരാതി നല്‍കിയിട്ട് പൊലീസ് കേസ് എടുക്കുന്നില്ലെന്നും ഗോമതി ആരോപിച്ചു.



മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ സ്ഥലം കയ്യേറും. മന്ത്രി മണി രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ല. അടുത്തമാസം ഒമ്പതുമുതല്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിക്കുമെന്നും ഗോമതി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെമ്പിളൈ ഒരുമൈ നേതാക്കളായ കൗസല്യ തങ്കമണി, രാജേശ്വരി, ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+