follow us

1 USD = 64.470 INR » More

As On 21-09-2017 09:40 IST

പൊലീസില്‍ ഒരു ഭിന്നതയുമില്ലെന്നും സേന ഒറ്റക്കെട്ടാണെന്നും ടോമിന്‍ തച്ചങ്കരി. സേന എന്ന് പറയുന്നത് ഒരു വ്യക്തിയല്ല. സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ടെന്നും എഡിജിപി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം » Posted : 19/05/2017

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ ഒരു ഭിന്നതയുമില്ലെന്നും സേന ഒറ്റക്കെട്ടാണെന്നും എഡിജിപി ടോമിന്‍ തച്ചങ്കരി. ഓഫീസര്‍മാര്‍ വരും പോകും. ഒരു സേന എന്ന് പറയുന്നത് ഒരു വ്യക്തിയല്ല. രാജ്യത്ത് തന്നെ മികവ് തെളിയിച്ച കെട്ടുറപ്പുള്ള സേനയാണ് കേരളാ പോലീസ് . ഈ സിസ്റ്റം ഒരു തകരാറുമില്ലാതെ ഇവിടെ നിലനില്‍ക്കുകതന്നെ ചെയ്യുമെന്ന് തച്ചങ്കരി പറഞ്ഞു .



ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറുകള്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പൊലീസ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ടെന്ന് എഡിജിപി പറഞ്ഞു . ഇതിന് പദവി ഒരു ഘടകമേയല്ല. എല്ലാ മേഖലയിലും തെറ്റുകള്‍ സംഭവിക്കുന്ന പോലെ പൊലീസിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം. അത് തിരുത്താനും തിരുത്തിക്കാനുമാണല്ലോ സര്‍ക്കാറുള്ളത് - തച്ചങ്കരി ചൂണ്ടിക്കാട്ടി.

പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം നഷ്ടമാക്കുന്ന ഒരു പ്രവര്‍ത്തിയും ഇതുവരെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പൊലീസില്‍ ഒരു ഏറ്റുമുട്ടലും ഇല്ല. അച്ചടക്കമുള്ള ഒരു സേനയാണിത്. പൊലീസിന് സ്വാതന്ത്ര്യവും അതോടൊപ്പം ആത്മവിശ്വാസവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

ജാതി-മത-രാഷ്ട്രീയപക്ഷഭേദമന്യേ എല്ലാവര്‍ക്കും തുല്യ നീതി നടപ്പാക്കുക എന്നതാണ് പൊലീസിന്റെ നയം. അത് കൃത്യമായി ഇപ്പോള്‍ പൊലീസ് സേന ചെയ്യുന്നുണ്ട്.

പൊലീസ് ആസ്ഥാനത്ത് ഒരു ഫയലും കെട്ടികിടക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞു. ഇവിടെ ഉദ്യോഗസ്ഥരും ജീവനക്കാരുമെല്ലാം മാതൃകാപരമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനും ഉത്തരവിറക്കേണ്ടതില്ലന്ന് കഴിഞ്ഞ ദിവസം ഡിജിപി സെന്‍കുമാര്‍ ഉത്തരവിട്ട പശ്ചാത്തലത്തില്‍കൂടിയാണ് തച്ചങ്കരിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+