follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

ഗംഗേശാനന്ദ തീർത്ഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് ; പെൺകുട്ടിയുടെ വസ്ത്രത്തിൽ പുരുഷ ബീജമില്ലെന്ന് ഫോറൻസിക് റിപ്പോര്‍ട്ട്‌ ;കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 18/06/2017

തിരുവനന്തപുരം : ഗംഗേശാനന്ദ തീർത്ഥപാദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഫോറൻസിക് റിപ്പോർട്ടാണ് നിർണ്ണായകമായിരിക്കുന്നത്. സ്വാമി പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെട്ടിരുന്ന പെൺകുട്ടിയുടെ വസ്ത്രത്തിൽ പുരുഷ ബീജമില്ലെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.



അതേസമയം, സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിക്കുന്ന പോലീസിനെതിരെ പെൺകുട്ടി പരാതിപ്പെട്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.

ജനനേന്ദ്രിയം മുറിച്ച കേസ് അന്വേഷിക്കുന്ന പോലീസിനെതിരെയാണ് പെൺകുട്ടി നേരത്തെ പരാതി നൽകിയിരുന്നത്. കേസ് സിബിഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു.പോലീസിനെതിരെ പെൺകുട്ടി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനിച്ചിരിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+