follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/06/2017

കൊച്ചി∙ കലൂരിൽ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്‍ കോതമംഗലം സ്വദേശിനിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്‍റെ ശ്രമം. കോതമംഗലം നെല്ലിമറ്റം സ്വദേശിനിയായ ചിത്തിരയുടെ നേർക്കാണ് ആക്രമണം.

കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ യുവതിക്കു വിവാഹാലോചനയുമായി എത്തിയ ആളാണു പ്രതി . ഇന്നു രാവിലെ 6.45നോടു കൂടി കലൂരിൽ വച്ച് ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവതിയെ ഇയാൾ ആക്രമിച്ചത്.

ഉടൻ തന്നെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ നടത്തുകയാണ്. പെയിന്റിങ് തൊഴിലാളിയായ ഇയാൾ കോതമംഗലം സ്വദേശിയാണെന്നു വെളിപ്പെടുത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ ചിത്തിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+