follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

പുതുവൈപ്പിനിലെ പോലീസ് നടപടിക്കെതിരെ മന്ത്രി മെഴ്സിക്കുട്ടിയമ്മ

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/06/2017

കൊച്ചി: പുതുവൈപ്പിനിലെ പോലീസ് നടപടിയില്‍ വിമര്‍ശിച്ച് മന്ത്രി മെഴ്സിക്കുട്ടിയമ്മ രംഗത്ത്. സമരക്കാര്‍ക്കെതിരെ നടത്തിയ പോലീസ് നടപടി തെറ്റായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സമരങ്ങള്‍ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നയമല്ല. പ്ലാന്റ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കുമെന്ന് ഒരു ചര്‍ച്ചയിലും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



അതേസമയം രാവിലെ ചില സമര സമിതി നേതാക്കള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു ആരോപിച്ച് പോലീസ് രംഗത്തെത്തിയിരുന്നു. സമര സമിതിയിലെ ചിലര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നുമായിരുന്നു റൂറല്‍ എസ് പി വ്യക്തമാക്കിയത്.

ഇതിനെതിരെ സമരക്കാരും രംഗത്ത് വന്നിട്ടുണ്ട്. പൊതുവൈപ്പിനില്‍ എല്‍ പി ജി പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെയാണ് സമരം. സമരം ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് പോയി ചര്‍ച്ച നടത്താനില്ലെന്നും സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+