follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് പോലീസ് ജയിലിലിട്ട വാൻ ഡ്രൈവർ നിരപരാധിയെന്നു കോടതി

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/06/2017

കൊച്ചി: സ്കൂൾ ബസിനുള്ളിൽവച്ചു എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് 77 ദിവസം ജയിലിലിട്ട വാൻ ഡ്രൈവർ റഷീദ് നിരപരാധിയെന്നു കോടതി.



പീഡനം നടന്നതിനു തെളിവില്ലെന്നു കണ്ടെത്തിയ കോടതി, ഡ്രൈവർ മരട് സ്വദേശി റഷീദ് നിരപരാധിയാണെന്നും വിധിച്ചു. കുട്ടിയെ വിളിച്ചുവരുത്തി വാസ്തവം ചോദിച്ചറിയുകയായിരുന്നു കോടതി. ഇതോടെ കേസ് അവസാനിപ്പിക്കാനും കോടതി നിർദേശം നൽകി. 2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

സ്കൂൾ കഴിഞ്ഞു മടങ്ങുംവഴി കുണ്ടന്നൂരിലെ ഹോട്ടലിനുപിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് വാൻ ഒതുക്കിനിർത്തി കുട്ടിയെ പീ‍ഡിപ്പിച്ചുവെന്നായിരുന്നു പൊലീസ് കേസ്. കുട്ടികളിലൊരാളുടെ അമ്മ നൽകിയ പരാതിയിൽ വേണ്ടത്ര അന്വേഷണം നടത്താതെ കേസെടുക്കുകയായിരുന്നു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+