follow us

1 USD = 65.142 INR » More

As On 18-10-2017 15:48 IST

സ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. പെണ്‍കുട്ടി വീട്ടുതടങ്കലില്‍ എന്ന് കാമുകന്‍റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. മുറിച്ചത് പെണ്‍കുട്ടി തന്നെ. മൊഴി മാറ്റിയത് സംഘപരിവാര്‍ സമ്മര്‍ദ്ധത്തിലെന്നും കാമുകന്‍ അയ്യപ്പദാസ്

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 19/06/2017

കൊച്ചി: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച് കാമുകന്‍ അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.

ഗംഗേശാനന്ദ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചതാണെന്ന് അയ്യപ്പദാസ് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട് . സ്വാമിക്ക് അനുകൂലമായ ഫോണ്‍ സംഭാഷണവും സമ്മര്‍ദ്ദം ചെലുത്തി ചെയ്യിച്ചതാണെന്നും അയ്യപ്പദാസ് ആരോപിക്കുന്നു .



സ്വാമിയെ രക്ഷിക്കാനുള്ള സംഘപരിവാര്‍ നീക്കമാണ് പിന്നിലെന്നും അയ്യപ്പദാസ് ഹര്‍ജിയില്‍ ആരോപിച്ചു. നാല് വര്‍ഷത്തെ തുടര്‍ച്ചയായ ലൈംഗിക പീഡനം സഹിക്കാനാകാതെയാണ് പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ചത്. എന്നാല്‍ ഈ കേസില്‍ ജാമ്യം കിട്ടാന്‍ വൈകുമെന്ന് ഉറപ്പായതോടെ സംഘപരിവാര്‍ ഇടപെട്ടിരിക്കുകയാണ്. അഭിഭാഷകരുടെ സഹായത്തോടെയാണ് ഈ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതെന്നും അയ്യപ്പദാസ് ആരോപിച്ചു.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ അവളെ ബലമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തനിക്കെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് അടക്കം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തി എഴുതിച്ചതാണെന്നും അയ്യപ്പദാസ് ആരോപിച്ചു.

പെണ്‍കുട്ടിയുടെ അച്ഛന്റെ അസുഖം മുതലെടുത്താണ് ഗംഗേശാനന്ദ വിശ്വാസം പിടിച്ചുപറ്റിയത്. കുട്ടിക്കാലം മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പ്രതികാരം വീട്ടാന്‍ പെണ്‍കുട്ടി ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അയ്യപ്പദാസ് പറയുന്നു.

സ്വാമിയുടെ ലിംഗം ഛേദിച്ച ദിവസവും താന്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി അയ്യപ്പദാസ് ഹര്‍ജിയില്‍ വെളിപ്പെടുത്തി. പിന്നീട് സ്വാമിയുടെ ലിംഗം ഛേദിച്ചുവെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അയ്യപ്പദാസ് പറയുന്നു .





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+