follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

അതിരപ്പിള്ളി പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് എം.എം ഹസ്സന്‍ ; കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് ചെന്നിത്തല; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എം.എം.മണി

ന്യൂസ് ബ്യൂറോ തിരുവനന്തപുരം » Posted : 12/08/2017

തിരുവനന്തപുരം : അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പദ്ധതി വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് എം.എം ഹസ്സന്‍ പറഞ്ഞു. അതിരപ്പിള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടേത് വ്യക്തിപരമായ അഭിപ്രായമെന്നും ഹസ്സന്‍ വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതിയില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് ചെന്നിത്തലയും വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും താനും പറഞ്ഞതില്‍ വൈരുദ്ധ്യമില്ല. പദ്ധതി വേണെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് ചെന്നിത്തല പറഞ്ഞു.



അതിരപ്പിള്ളി പദ്ധതിയില്‍ പൊതുചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. അഭിപ്രായ സമന്വയത്തിന് ശേഷം പദ്ധതി നടപ്പാക്കിയാല്‍ മതി. ചര്‍ച്ച നടത്തി മുന്നോട്ട് പോകണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയായിരുന്നു അതിരപ്പിള്ളി പദ്ധതിയില്‍ പൊതുചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് . സമവായം ഉണ്ടാക്കുമെന്ന് വൈദ്യുത മന്ത്രി പറഞ്ഞ ശേഷം നിര്‍മ്മാണം ആരംഭിച്ചത് ആരെ പറ്റിക്കാനെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചിരുന്നു. വൈദ്യുത മന്ത്രി എംഎം മണി നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. അതിരപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ വ്യാജരേഖയുണ്ടാക്കിയെന്ന ആക്ഷപവും പ്രതിപക്ഷം ഉയര്‍ത്തി. സിപിഐ അടക്കം പാര്‍ട്ടികളും പദ്ധിതിക്ക് എതിരാണ്. പിന്നെന്തിനാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ചോദിച്ചു. നിര്‍മ്മാണം ആരംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ല, സമവായ സാധ്യതകള്‍ അസ്തമിച്ചെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഇതിനിടെ അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എം.എം. മണി വീണ്ടും രംഗത്തെത്തി. ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ലെന്നും പദ്ധതി സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും എതിര്‍പ്പുകള്‍ ശക്തമാകുന്നതിനിടെയാണ് മന്ത്രി നിലപാട് ആവര്‍ത്തിച്ചത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+