follow us

1 USD = 65.114 INR » More

As On 21-10-2017 09:24 IST

അമേരിക്കയില്‍ ആതിഥ്യമരുളിയ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മെത്രാപ്പോലീത്തയെ സഭാ ചുമതലകളില്‍ നിന്നും നീക്കംചെയ്തു; നടപടി ആഗസ്റ്റ്‌ 4 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ

ന്യൂസ് ബ്യൂറോ, കോട്ടയം » Posted : 12/08/2017

കോട്ടയം: അമേരിക്കയില്‍ താമസിത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയെ സഭാ ചുമതലകളില്‍ നിന്നും നീക്കം ചെയ്തു.

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസീനെയാണ് സഭാ നടപടികളില്‍ നിന്നും വിലക്കി ഉത്തരവുണ്ടായിരിക്കുന്നത്. ഓഗസ്റ്റ്‌ 5 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് മെത്രാപ്പോലീത്തയ്ക്ക് എതിരെയുള്ള നടപടി.



സംഭവം നടന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മെത്രാപ്പോലീത്തയ്ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ സഭയ്ക്കുള്ളില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെ പീഡന ശ്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം യു എസില്‍ നിയമനടപടിയ്ക്ക് തയാറെടുക്കുന്നു എന്ന സൂചനയും പുറത്തുവന്നു.

ഇതോടെയാണ് മെത്രാപ്പോലീത്തയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടാല്‍ യു എസ് നിയമപ്രകാരം 50 വര്‍ഷം വരെ തടവ് ലഭിക്കാന്‍ പര്യാപ്തമായ ആരോപണങ്ങളാണ് മെത്രാപ്പോലീത്തയ്ക്ക് എതിരെ ഉയര്‍ന്നത്.

അമേരിക്കയില്‍ തനിക്ക് മേല്‍നോട്ട ചുമതലയുണ്ടായിരുന്ന ഒരു പള്ളിയിലെ പെരുന്നാളിന് പോയപ്പോഴായിരുന്നു സംഭവ൦. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭാധികാരികള്‍ താമസിക്കുന്നത് പ്രദേശത്തെ സമ്പന്നരായ ഇടവകാംഗങ്ങളുടെ വീടുകളിലാണ്. അത്തരം ഒരു സന്ദര്‍ഭത്തിലെ താമസത്തിനിടയിലാണ് സംഭവം.

ഇങ്ങനെ താമസിച്ച വീടിന്റെ ഒന്നാം നിലയില്‍ വച്ച് ഈ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ മെത്രാപ്പോലീത്ത ശ്രമം നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പെണ്‍കുട്ടി ഒച്ചവച്ചതോടെ വീട്ടുകാര്‍ ഓടിയെത്തുകയും മെത്രാപ്പോലീത്തയെ ഇവിടെ തടഞ്ഞുവച്ച് ഇടവക വികാരിയെ വിളിച്ചുവരുത്തി കാര്യം പറയുകയുമായിരുന്നു.



സഭാധികാരികളെ ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‍ മെത്രാപ്പോലീത്തയെ അമേരിക്കയിലെ സഭാ ചുമതലകളില്‍ നിന്നും ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ പൌരോഹിത്യത്തിന് നിരക്കാത്ത പ്രവര്‍ത്തി ചെയ്ത ഇദ്ദേഹത്തിനെതിരെ സഭാ നിയമപ്രകാരം കര്‍ശന നടപടികള്‍ വേണമെന്ന നിലപാടില്‍ പെണ്‍കുട്ടിയുടെ കുടുംബവും വിശ്വാസികളും ഉറച്ചുനിന്നതോടെ നടപടിയിലേക്ക് സഭാ നേതൃത്വവും എത്തിച്ചേരുകയായിരുന്നു.

ഇതിനിടെ ഈ വിവാദങ്ങളെ സഭ തര്‍ക്കവുമായി ബന്ധപ്പെടുത്തി നടപടികളില്‍ നിന്ന് രക്ഷപെടാനും മെത്രാപ്പോലീത്തയുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായിരുന്നു. അതും വിലപ്പോയില്ല. സഭാ നേതൃത്വം നടപടികള്‍ക്ക് വിസമ്മതം തുടര്‍ന്നാല്‍ നിയമനടപടികളിലേക്ക് കടക്കുന്ന കാര്യം വിശ്വാസികളും ബന്ധപ്പെട്ട കുടുംബവും ആലോചിച്ചിരുന്നു.

ആരോപണ വിധേയനായ മെത്രാപ്പോലീത്തയ്ക്കെതിരെ നടപടി സ്വീകരിച്ചതിലൂടെ സഭാ നേതൃത്വം പുതിയ വിവാദങ്ങളില്‍ നിന്നും രക്ഷപെട്ടിരിക്കുകയാണ്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+